യമഹ MT-15 ബുക്കിംഗ് തുടങ്ങി

പുതിയ MT-15 ബൈക്കിനെ യമഹ വിപണിയില്‍ കൊണ്ടുവരാനിരിക്കെ മോഡലിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ഡീലര്‍ഷിപ്പ് അടിസ്ഥാനപ്പെടുത്തി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നിലവില്‍ ബൈക്കിന്റെ ബുക്കിംഗ് തുക.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

R15 നിലകൊള്ളുന്ന പ്രീമിയം 150 സിസി ശ്രേണിയില്‍ മോഡല്‍ നിര വിപുലപ്പെടുത്താന്‍ യമഹ ആഗ്രഹിക്കുന്നു. MT-15 ഇതിലേക്കുള്ള കരുനീക്കമാണ്. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് R15 -ന്റെ നെയ്ക്കഡ് പതിപ്പാണ് പുതിയ MT-15. പരീക്ഷണയോട്ടത്തിനിടെ മോഡലിനെ ഒരുവട്ടം ക്യാമറ പകര്‍ത്തുകയുണ്ടായി.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളെല്ലാം മൂന്നാംതലമുറ R15 -ല്‍ നിന്ന് MT-15 പങ്കിടും. R15 ഇന്ത്യയില്‍ വരുന്നതുപോലെ പ്രീമിയം പരിവേഷങ്ങള്‍ പരമാവധി അഴിച്ചുകളഞ്ഞാകും MT-15 വിപണിയില്‍ എത്തുക. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി രൂപാന്തരപ്പെടും.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

സമകാലിക അലോയ് വീലുകളും പിന്‍ മഡ്ഗാര്‍ഡുമായിരിക്കും ബൈക്കില്‍. ഇന്ധനടാങ്കില്‍ പരിഷ്‌കാരങ്ങളുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. സസ്പെന്‍ഷനിലും ചിലവുകുറയ്ക്കല്‍ നടപടികള്‍ പ്രതീക്ഷിക്കാം. എന്തായാലും R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി MT15 -ലും കമ്പനി പിന്തുടരും.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

നീളംകൂടിയ സീറ്റുകളും വീതികൂടിയ ഹാന്‍ഡില്‍ബാറും പിറകിലേക്ക് വലിഞ്ഞ ഫൂട്ട് പെഗുകളും പുതിയ MT-15 -ന്റെ സവിശേഷതയാണ്. R15 -ലുള്ള 155 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍ പങ്കിടുമെങ്കിലും ബൈക്കിന്റെ കരുത്തുത്പാദനം വ്യത്യസ്തമായിരിക്കും.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളില്‍ മികവുറ്റ ടോര്‍ഖ് ഉറപ്പുവരുത്താനാകും MT-15 -ല്‍ കമ്പനി ശ്രദ്ധിക്കുക. ഗതാഗതക്കുരുക്ക് മുറുകുന്ന നഗര സാഹചര്യങ്ങളില്‍ മിക്കപ്പോഴും ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളിലാണ് ബൈക്കുകള്‍ തുടരാറ്. പ്രാരംഭ സ്പോര്‍ട്സ് ബൈക്കിലുപരി പ്രതിദിനാവശ്യങ്ങള്‍ക്ക് ചേരുന്ന പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായി MT-15 -നെ കൊണ്ടുവരാന്‍ കമ്പനി താത്പര്യപ്പെടുന്നു.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

ഉയര്‍ന്ന ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് സൃഷ്ടിക്കാന്‍ പാകത്തിലാണ് R15 -ലെ എഞ്ചിന്‍ പ്രവര്‍ത്തനം. നിലവില്‍ 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്.

Most Read: മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

യമഹ MT-15 ബുക്കിംഗ് തുടങ്ങി

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയായിരിക്കും MT-15 -ലും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട ചാനല്‍ എബിഎസ് MT-15 -ല്‍ എന്തായാലും പ്രതീക്ഷിക്കാം. ഇരട്ട ചാനല്‍ എബിഎസ് കരുത്തില്‍ മൂന്നാംതലമുറ R15 -നെ യമഹ അവതരിപ്പിച്ചതും അടുത്തിടെയാണ്.

യമഹ MT-15 ബുക്കിംഗ് തുടങ്ങി

വിപണിയില്‍ 1.2 ലക്ഷം രൂപയോളം യമഹ MT-15 -ന് വില പ്രതീക്ഷിക്കാം. ടിവിഎസ് അപാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160, സുസുക്കി ജിക്‌സര്‍ 155 എന്നിവരുമായാണ് ബൈക്കിന്റെ മത്സരം.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 Bookings Commence Unofficially. Read in Malayalam.
Story first published: Saturday, January 26, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X