കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

എതാനും ആഴ്ചകള്‍ക്ക് മുമ്പാണ് 1.36 ലക്ഷം രൂപ വിലയില്‍ പുതിയ MT-15 - നെ നിര്‍മ്മാതാക്കളായ യമഹ വിപണിയില്‍ അവതരിപ്പിച്ചത്. യമഹയുടെ തന്നെ YZF -R15 V3.0 മോഡലിന്റെ നെയ്ക്കഡ് പതിപ്പാണ് MT - 15. R15 V3.0 -ലെ എഞ്ചിന്‍ തന്നെയാണ് പുതിയ യമഹ MT-15 -ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലൂ എന്നീ രണ്ട് നിറപ്പതിപ്പുകളിലാണ് പുതിയ MT-15 -നെ യമഹ അവതരിപ്പിച്ചിരിക്കുന്നത്.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

എന്നാല്‍, ഇവ രണ്ടുമല്ലാതൊ മറ്റൊരു നിറത്തില്‍ MT-15 -ന്റെ മോഡിഫൈ ചെയ്ത ചിത്രമാണ് താഴെ നല്‍കിയിരിക്കുന്നത്. ഒരു യമഹ ഡീലര്‍ഷിപ്പിലാണ് നിറപ്പതിപ്പിലെ മൂന്നാമനെ കണ്ടെത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

ഒറ്റ നോട്ടത്തില്‍ തന്നെ കെടിഎം ഡ്യുക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ മൂന്നാമത്തെ നിറപ്പതിപ്പ്. വൈറ്റ് നിറത്തിലുള്ള ബോഡിയും കൂടെ ഓറഞ്ച് നിറമുള്ള വീലുകളും കൂടി ചേരുന്നതോടെ തനി കെടിഎം ഡ്യൂക്ക് ലുക്കിലേക്കാണ് പുതിയ MT-15 മാറിയിരിക്കുന്നത്.

Most Read:പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

വിപണിയില്‍ കെടിഎം 125 ഡ്യൂക്കിന് വെല്ലുവിളി ഉയര്‍ത്തുന്ന യമഹ MT-15 പുതിയ രൂപത്തിലെത്തുന്നതോടെ മത്സരം കടുപ്പമാകുമെന്ന് ഉറപ്പായി. ബെംഗളൂരുവിലുള്ള യമഹ ഡീലര്‍ഷിപ്പിലാണ് പുതിയ നിറപ്പതിലുള്ള യമഹ MT-15 ബൈക്കിനെ കണ്ടെത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

ബോഡിയിലെ വൈറ്റ് നിറവും വീലുകളിലെ ഓറഞ്ച് നിറവും ബൈക്കിന് പ്രമീയം പ്രതീതി നല്‍കുന്നുണ്ട്. പ്രധാനമായും ഇന്ധന ടാങ്കിലാണ് വൈറ്റ് നിറമുള്ളത്. ഇതിന് തൊട്ട് താഴെ സ്റ്റോക്ക് നിറവുമുണ്ട്. വൈറ്റ് നിറത്തിലുള്ള ഇന്ധന ടാങ്കില്‍ ഓറഞ്ച് നിറത്തില്‍ പതിഞ്ഞിരിക്കുന്ന ലോഗോ ബൈക്കിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

R15 വേര്‍ഷന്‍ 3.0 -യിലുള്ള 155 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് യമഹ MT - 15 നും കരുത്ത് പകരുന്നത്. ഇത് 19.2 bhp കരുത്തും 15 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ലിറ്ററിന് 45 കിലോമീറ്റര്‍ മൈലേജ് ബൈക്ക് നല്‍കുമെന്നാണ് യമഹ വാദിക്കുന്നത്.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

ഇരു വീലുകളിലും ഡിസ്‌ക്ക്‌ബ്രേക്കുകളുണ്ടെങ്കിലും മുന്‍ വീലില്‍ മാത്രമാണ് എബിഎസ് സൗകര്യമുള്ളത്. ഒറ്റ ചാനല്‍. എബിഎസ് നിലവാരമുള്ളതാണ് പുതിയ യമഹ MT-15. ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള വിലയിലാണ് ബൈക്കിനെ യമഹ എത്തിച്ചിരിക്കുന്നത്.

Most Read:സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ - വീഡിയോ

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

പുതിയ സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍, ഫ്രണ്ട് ഷോക്കര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുമായാണ് പുതിയ MT -15 ഇന്ത്യയിലെത്തിയിരിക്കുന്നത്. ഓടിക്കുന്നയാള്‍ക്ക് നടു നിവര്‍ന്ന റൈഡിങ് പൊസിഷന്‍ ഉറപ്പുവരുത്തുന്നില്‍ ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും ഒത്ത നടുവിലുള്ള ഫൂട്ട് പെഗുകളും നിര്‍ണായകമാവും.

കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിആര്‍എല്ലുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ MT-15 ബൈക്കിലെ മറ്റ് സവിശേഷതകള്‍.

Source: iamabikerdotcom

Most Read Articles

Malayalam
English summary
All new Yamaha MT-15 modified like ktm duke by dealer: read in malayalam
Story first published: Tuesday, April 9, 2019, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X