R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

യമഹ R15 സ്‌പോര്‍ട്‌സ് ബൈക്കിനെ എല്ലാവര്‍ക്കുമറിയാം. 150 സിസി പ്രീമിയം നിരയില്‍ R15 കഴിഞ്ഞേയുള്ളൂ മറ്റാരും. ബൈക്കിന്റെ മൂന്നാംതലമുറയാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. എന്നാല്‍ R15 മാത്രം പോരാ, പ്രീമിയം 150 സിസി ശ്രേണിയില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ഒന്നുകൂടി വിപുലപ്പെടുത്താന്‍ യമഹ ആഗ്രഹിക്കുന്നു.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

നെയ്ക്കഡ് സഹോദരന്‍ M15 -നെയും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കമ്പനി. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന MT15 യമഹയുടെ നീക്കം വെളിപ്പെടുത്തുന്നു. ഇതാദ്യമായാണ് MT15 ക്യാമറയ്ക്ക് മുന്നില്‍പ്പെടുന്നത്.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

R15 ഫെയേര്‍ഡ് പതിപ്പെങ്കില്‍ MT15 നെയ്ക്കഡ് മോഡലാണ്. എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും മൂന്നാംതലമുറ R15 -ല്‍ നിന്നുതന്നെ MT15 പങ്കിടുന്നു. R15 -നെ അപേക്ഷിച്ച് അക്രമണോത്സുക ഭാവം തെല്ലൊന്നു കുറവാണ് MT15 -ന്.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

R15 -ലുള്ള 155 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ പങ്കിടുമെങ്കിലും ബൈക്കിന്റെ കരുത്തുത്പാദനം വ്യത്യസ്തമായിരിക്കും. ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളില്‍ മികവുറ്റ ടോര്‍ഖ് ഉറപ്പുവരുത്താനാകും MT15 -ല്‍ കമ്പനി ശ്രദ്ധിക്കുക.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഗതാഗതക്കുരുക്ക് മുറുകുന്ന നഗര സാഹചര്യങ്ങളില്‍ മിക്കപ്പോഴും ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളിലാണ് ബൈക്കുകള്‍ തുടരാറ്. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കിലുപരി പ്രതിദിനാവശ്യങ്ങള്‍ക്ക് ചേരുന്ന പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായി MT15 -നെ കൊണ്ടുവരാന്‍ കമ്പനി താത്പര്യപ്പെടുന്നു.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് സൃഷ്ടിക്കുംവിധത്തിലാണ് R15 -ലെ എഞ്ചിന്‍ പ്രവര്‍ത്തനം. നിലവില്‍ 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയായിരിക്കും MT15 -ലും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട ചാനല്‍ എബിഎസ് MT15 -ല്‍ എന്തായാലും പ്രതീക്ഷിക്കാം. ഇരട്ട ചാനല്‍ എബിഎസ് കരുത്തില്‍ മൂന്നാംതലമുറ R15 -നെ യമഹ അവതരിപ്പിച്ചതും അടുത്തിടെയാണ്.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

രാജ്യാന്തര വിപണിയിലുള്ള MT15 ഇന്ത്യയില്‍ വരുമ്പോള്‍ ചിലവുച്ചുരുക്കല്‍ നടപടികള്‍ കാര്യമായുണ്ടാകും. R15 -ലെ പോലെ പ്രീമിയം ഘടകങ്ങള്‍ മുഴുവന്‍ കമ്പനി ഉപേക്ഷിക്കും. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി രൂപാന്തരപ്പെടും.

Most Read: ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സമകാലിക അലോയ് വീലുകളും പിന്‍ മഡ്ഗാര്‍ഡുമായിരിക്കും ബൈക്കില്‍. ഇന്ധനടാങ്കില്‍ പരിഷ്‌കാരങ്ങളുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. സസ്‌പെന്‍ഷനിലും ചിലവുകുറയ്ക്കല്‍ നടപടികള്‍ പ്രതീക്ഷിക്കാം. എന്തായാലും R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി MT15 -ലും കമ്പനി പിന്തുടരും.

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സംഭവം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുവരുന്ന ഏറ്റവും വിലകൂടിയ 150 സിസി നെയ്ക്കഡ് ബൈക്കായിരിക്കും MT15. ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS200 മോഡലുകള്‍ക്ക് ഭീഷണി മുഴക്കാനുള്ള പ്രാപ്തി യമഹ MT15 -നുണ്ട്.

Image Source: Team-BHP

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha #Spy Pics
English summary
Yamaha MT15 Spotted. Read in Malayalam.
Story first published: Tuesday, January 15, 2019, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X