കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് തങ്ങളുടെ മോഡലുകളെയെല്ലാം നവീകരിക്കുന്ന പ്രക്രിയയിലാണ് ഇപ്പോഴും.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

ഏറ്റവും ജനപ്രിയ മോഡലുകളായ പൾസർ ശ്രേണിയുടെ ഒന്നിലധികം മോഡലുകളുടെ വിശാംശങ്ങൾ അടുത്തിടെ കമ്പനി പുറത്തുവിടുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ബിഎസ്-VI പൾസർ NS160 യുടെ പവർ കണക്കുകളും പുറത്തുവന്നു. രസകരമെന്നു പറയട്ടെ, നിലവിലെ മോഡൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ കരുത്താണ് പുതിയ ബിഎസ്-VI മോഡൽ നൽകുന്നത്.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

പുതിയ NS160 അതേ 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിച്ച് തുടരുമെങ്കിലും, നിലവിലെ ബിഎസ്-IV മോഡലിൽ ഉപയോഗിക്കുന്ന കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ഏർപ്പെടുത്തുന്നുണ്ടോ എന്ന് ബജാജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

എന്നിരുന്നാലും, ഈ പരിഷ്ക്കരണം മോട്ടോർസൈക്കിളിന് ലഭിക്കാൻ തന്നെയാണ് സാധ്യത. മാത്രമല്ല ഇത് ബൈക്കിന്റെ പവറിൽ ചെറിയൊരു കുതിച്ചുചാട്ടം നടത്തുകയും ചെയ്യുന്നു.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

നിലവിലെ പൾസർ NS160 ഉത്പാദിപ്പിക്കുന്ന 15.5 bhp കരുത്തിനെ അപേക്ഷിച്ച് നവീകരിച്ച പതിപ്പ് പരമാവധി 17 bhp സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ് എന്നതാണ് ശ്രദ്ധേയം. എന്നാൽ ബൈക്കിന്റെ ടോർഖ് കണക്കുകൾ ബജാജ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതിലും വ്യത്യാസം ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

17 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബജാജ് പൾസർ NS160 അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ബൈക്കാക്കി മാറ്റുന്നു. താരതമ്യപ്പെടുത്തുമ്പോൾ, RTR160 4V 16 bhp യാണ് സൃഷ്‌ടിക്കുന്നത്. സുസുക്കി ജിക്സെർ, യമഹ FZ എന്നിവ യഥാക്രമം 13.6 bhp, 12.4 bhp എന്നിങ്ങനെയുമാണ് പവർ ഔട്ട്പുട്ട് നൽകുന്നത്.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ പരിഷ്ക്കരിച്ച ബൈക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നിലവിലെ പൾസർ NS160 മോഡലിന് കാര്യമായ കോസ്മെറ്റിക് പരിഷഅക്കരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. വില നിർണയത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ആളുകൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

എന്നാൽ ബജാജിന്റെ മറ്റ് മോഡലുകൾ സാക്ഷ്യം വഹിച്ച വിലക്കയറ്റം നോക്കുമ്പോൾ പൾസർ NS160 ന് ഒരു ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

അതിന്റെ ഏറ്റവും അടുത്ത എതിരാളികളായ അപ്പാച്ചെ RTR160 4V, സുസുക്കി ജിക്സെർ എന്നിവ ബിഎസ്-VI ന് അനുസൃതമായി ഇതിനോടകം തന്നെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇവയ്ക്ക് യഥാക്രമം ഒരു ലക്ഷം, 1.12 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

കൂടുതൽ കരുത്തുമായി ബിഎസ്-VI ബജാജ് പൾസർ NS160

ഇപ്പോൾ പൾസർ 150 നിരയുടെ ബിഎസ്-VI പതിപ്പ് മാത്രമാണ് ബജാജ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിരവധി വർഷങ്ങളായി ബജാജിന്റെ വാഹന നിരയിലെ ഹൃദയവും ആത്മാവുമാണ് പൾസർ സീരീസ്. പുതിയ പൾസർ 150 -യിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
2020 BS6 Bajaj Pulsar NS160 now more powerful. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X