റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

പിയാജിയോ സോങ്‌ഷെൻ ഫോഷാൻ അപ്രീലിയ പഗാനി 150 ചൈനയിൽ അവതരിപ്പിച്ചു. റെട്രോ ക്ലാസിക് സ്റ്റൈൽ 150 സിസി മോട്ടോർസൈക്കിളിന് ചൈനീസ് വിപണിയിൽ 21,800 യുവാനാണ് വില. അതായത് ഇന്ത്യൻ റുപ്പിയിൽ 2.34 ലക്ഷം രൂപ.

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

അപ്രീലിയ CR150 അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ അപ്രീലിയ പഗാനി 150. ഒരു അധിക ആകര്‍ഷകത്വമുള്ള ഘടകം ചേർക്കുന്ന ഒരു ഫുൾ ഫെയറിംഗാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഫ്രണ്ട് ഫെയറിംഗിന് ലളിതവും ആകർഷകവുമായ രൂപകൽപ്പനയുണ്ട്.

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

അപ്രീലിയ പഗാനി 150-യുടെ ഫ്യുവൽ ടാങ്കിന്റെ സുഗമവും ഒഴുകുന്നതുമായ രൂപകൽപ്പന പിൻ സീറ്റ് കൗളുമായി പൊരുത്തപ്പെടുന്നു. അതിനാൽ തന്നെ

ബൈക്കിന്റെ കഫെ-റേസർ സ്വഭാവത്തിന് അനുയോജ്യമായ ഒറ്റ സീറ്ററാണ് പഗാനി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പുതിയ ഡാർക്ക് മോഡ് OTA അപ്ഡേറ്റ് അവതരിപ്പിച്ച് ഏഥർ

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ഒരു ഓവൽ ശൈലിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് അപ്രീലിയ പഗാനി 150-യുടെ സൗന്ദര്യാത്മകതയെ വർധിപ്പിക്കുന്നു.

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

വിൻഡ്‌സ്ക്രീനിന് പിന്നിൽ ഒരു സിംഗിൾ-പോഡ് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബൈക്കിന് അപ്രീലിയ നൽകിയ നിരവധി ആധുനിക സ്പർശനങ്ങളിൽ ഒന്നാണിത്.

MOST READ: 500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

പഗാനി 150 മോഡലിന് സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉണ്ടെങ്കിലും ഡ്യുവൽ സ്‌ക്രാംബ്ലർ പോലുള്ള എക്‌സ്‌ഹോസ്റ്റുകളാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. പഗാനിയുടെ 4-വാൽവ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ 9,750 rpm-ൽ പരമാവധി 18 bhp കരുത്തും 7,500 rpm-ൽ 14 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. കാര്യമായ പവർ കണക്കുകളിൽ കാണുന്നില്ലെങ്കിലും രസകരമായ ഒരു സവാരി അനുഭവം നൽകുന്നതിന് അപ്രീലിയ പഗാനി 150 പ്രാപ്‌തമാണ്.

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

100 മില്ലീമീറ്റർ വീതിയുള്ള ഫ്രണ്ട് ടയറും 130 മില്ലീമീറ്റർ വീതിയുള്ള പിൻ ടയറും നൽകിയിരിക്കുന്ന റെട്രോ മോട്ടോർസൈക്കിളിന് യു‌എസ്‌ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

MOST READ: കൊവിഡ്; 2020 ഇന്റർമോട്ട് മോട്ടോർസൈക്കിൾ ഷോയും റദ്ദാക്കി

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

സ്‌പോക്ക് വീലുകൾ, 9.5 ലിറ്റർ ഫ്യുവൽ ടാങ്ക്, പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, 785 mm സീറ്റ് ഉയരം സീറ്റ് ഉയരം, 133 കിലോഗ്രാം ഭാരം, റെഡ്, ബ്ലൂ കളർ ഓപ്ഷൻ എന്നിവയാണ് മോട്ടോർസൈക്കിളിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

മനോഹരമായ വിന്റേജ് രൂപത്തിലുള്ള മോട്ടോർസൈക്കിളാണ് അപ്രീലിയ പഗാനി 150. ഇത് വിജയകരമായി ഇന്ത്യയിൽ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും നിർഭാഗ്യവശാൽ ഇത് ചൈനീസ് വിപണിക്കായി മാത്രം ഒരുക്കിയിരിക്കുന്ന മോഡലാണ്.

Source: Indianautosblog

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Pagani 150 launched in China. Read in Malayalam
Story first published: Friday, June 19, 2020, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X