രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

ഇന്ത്യയിലുടനീളമുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് ഏഥർ എനർജി ചെന്നൈയിലും ബാംഗ്ലൂരിലും പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

സുരക്ഷയും സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങളും പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

ജോലിയിലേക്ക് മടങ്ങിവരുന്ന ജീവനക്കാരും സ്റ്റാഫ് അംഗങ്ങളും സർക്കാരും ബന്ധപ്പെട്ട അധികാരികളും നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്നും സ്റ്റാർട്ടപ്പ് സ്ഥിരീകരിച്ചു.

MOST READ: ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

എല്ലാ പ്രൊഫഷണലുകളും സ്റ്റാഫ് അംഗങ്ങളും അവരുടെ ജോലിസ്ഥലം വൃത്തിയാക്കുകയും കയ്യുറകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ എല്ലായ്പ്പോഴും ഉപയോഗിക്കുകയും ചെയ്യും.

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

രണ്ട് നഗരങ്ങളിലും എക്സ്പീരിയൻസ് സെന്ററുകൾ ഏഥർ വീണ്ടും തുറന്നു. ഈ കേന്ദ്രങ്ങൾ പരിമിതമായ മണിക്കൂറുകൾ മാത്രം തുറന്നിരിക്കും, അവയിൽ പരിമിത സ്റ്റാഫ് അംഗങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ഇത് ജീവനക്കാർക്കും സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കും സുരക്ഷ ഉറപ്പാക്കുന്നു.

MOST READ: മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

ബാംഗ്ലൂരിലെ ഗവേഷണ-വികസന കേന്ദ്രത്തിലും കമ്പനി പ്രവർത്തനം പുനരാരംഭിക്കും. വീണ്ടും, അത്യാവശ്യ സ്റ്റാഫ് അംഗങ്ങളെ മാത്രമേ ജോലിയിലേക്ക് വിളിക്കുകയുള്ളൂ, മറ്റുള്ളവരെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരും. ഇത് എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എല്ലാ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും പാലിക്കുമെന്ന് ഉറപ്പാക്കും.

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

450 ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ കമ്പനി ആരംഭിച്ചതായി ഏഥർ എനർജി ഈ അവസരത്തിൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഈ ഡെലിവറികൾ ഇരു നഗരങ്ങളിലും പരിമിതമായ ശേഷിയിലാണ് ഇപ്പോൾ നടക്കുന്നത്. പുരോഗമനപരമായ രീതിയിൽ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

MOST READ: തിരിച്ചുവരവിനൊരുങ്ങി ടൊയോട്ട വെൻസ, ഇടംപിടിക്കുന്നത് പ്രീമിയം എസ്‌യുവി നിരയിലേക്ക്

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

എന്നിരുന്നാലും, തങ്ങളുടെ മുൻനിര ഇലക്ട്രിക് സ്കൂട്ടറായ 450X ഡെലിവറികൾ വൈകിയതായും നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഈ വർഷം മൂന്നാം പാദത്തിൽ 450X -ന്റെ ഡെലിവറികൾ ആരംഭിക്കാൻ ഏഥർ തുടക്കത്തിൽ പദ്ധതിയിട്ടിരുന്നു, എന്നിരുന്നാലും കൊവിഡ് -19 മഹാമാരിയും തുടർന്നുള്ള രാജ്യത്തെ ലോക്ക്ഡൗണും കാരണം ഇത് 2020 ലെ നാലാം പാദത്തിലേക്ക് നീക്കി.

രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

ഈ വർഷം ഇന്ത്യയിലുടനീളം എട്ട് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. മുംബൈ, ഡൽഹി, ഹൈദരാബാദ്, പൂനെ, കോയമ്പത്തൂർ, അഹമ്മദാബാദ്, കൊൽക്കത്ത, കൊച്ചി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Resumes Operations: Deliveries Of Ather 450 Restarts In Limited Capacity. Read in Malayalam.
Story first published: Wednesday, May 20, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X