Just In
- 16 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 19 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 21 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി
ചുരുങ്ങിയ സമയം കൊണ്ട് വിപണിയില്‍ ജനപ്രീയമായി മാറിയ മോഡലാണ് ഇംപെരിയാലെ 400. പോയ വര്‍ഷമാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

നാളിതുവരെ 2,500 -ല്‍ അധികം മോഡലുകള്‍ ബ്രാന്‍ഡ് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ ഉത്സവ സീസണ് ആയതോടെ ബൈക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബെനലി.

റെട്രോ ക്രൂയിസര്‍ മോഡലിന് പുതിയ ഫിനാന്‍സ് പദ്ധതികളാണ് ബെനലി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പ്രഖ്യാപിച്ച പുതിയ ഫിനാന്‍സ് പദ്ധതി പ്രകാരം 4,999 രൂപയുടെ കുറഞ്ഞ ഇഎംഐ വാഗ്ദാനം ചെയ്യുകയും പരമാവധി 85 ശതമാനം വരെ ഫണ്ട് നല്‍കുകയും ചെയ്യുന്നു.
MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

നിലവില്‍ മോഡലിന്റെ ബിഎസ് VI പതിപ്പാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണിത്.

1.99 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ വിപണിയിലെ എക്സ്ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 20,000 രൂപയുടെ വില വര്‍ധനാണ് ഉണ്ടായിരിക്കുന്നത്.
MOST READ: ഏഴ് സീറ്റര്‍ എസ്യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള നവീകരണത്തിന്റെ ചെലവുകളും കറന്‍സി വിനിമയ നിരക്കിന്റെ വര്‍ധനവുമാണ് ഇംപെരിയാലെയുടെ വിലയിലെ ശ്രദ്ധേയമായ വര്‍ധനവിന് കാരണമെന്ന് കമ്പനി പറഞ്ഞു.

റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ സ്കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്. 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനത്തോടെയാണ് എഞ്ചിന് നവീകരിച്ചിരിക്കുന്നത്.
MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

ഈ എഞ്ചിന് 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്ഷന്.