സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

ഓസ്‌ട്രേലിയൻ വിപണിയിൽ ജോൺ കൂപ്പർ വർക്ക്സ് (JCW) ത്രീ-ഡോർ ഹാച്ച്ബാക്ക്, JCW കൺവേർട്ടിബിൾ എന്നിവയ്ക്ക് പുതിയ നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ മിനി അവതരിപ്പിച്ചു.

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

തങ്ങളുടെ പതിവ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് എക്സ്ക്ലൂസീവ് കോസ്മെറ്റിക്, ഇന്റീരിയർ അപ്‌ഡേറ്റുകൾ ഇവയ്ക്ക് ലഭിക്കും. പരിമിതമായ പ്രൊഡക്ഷൻ റൺ മോഡലിന്റെ പ്രധാന സവിശേഷത എനിഗ്മാറ്റിക് ബ്ലാക്ക് മെറ്റാലിക് ഷേഡിൽ പൂർത്തിയാക്കിയ ബോഡിയാണ്.

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

സ്റ്റാൻഡേർഡ് ജോൺ കൂപ്പർ വർക്ക്സ് (JCW) ത്രീ-ഡോർ ഹാച്ച്ബാക്ക്, JCW കൺവേർട്ടിബിൾ എന്നിവയിൽ കാണുന്ന പ്രീമിയം ക്രോം ബിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഡോർ ഹാൻഡിലുകൾ, വെയിസ്റ്റ്ലൈൻ ഫിനിഷ്, ഹെഡ്‌ലാമ്പ് ഗാർണിഷ് എന്നിവയെല്ലാം പിയാനോ ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവർഡ് വാണിജ്യ വിമാന സർവ്വീസ് പദ്ധതിയുമായി എയർബസ്

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

പുറത്ത്, 17 ഇഞ്ച് ബ്ലാക്ക് അലോയി വീലുകൾ, അതുല്യമായ ബാഡ്ജിംഗ്, പുതിയ സ്പോർട്സ് ബ്രേക്കിംഗ് സിസ്റ്റം, കാർബൺ ഫൈബറിൽ അലങ്കരിച്ച ടെയിൽ‌പൈപ്പ്, അതേ ഭാരം കുറഞ്ഞ മെറ്റീരിയലിൽ ഫിനിഷ് ചെയ്ത ഹുഡ് സ്കൂപ്പ് എന്നിവയും കാണാൻ കഴിയും.

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

അകത്ത്, 2021 മിനി JCW നൈറ്റ്ഫോൾ പതിപ്പിൽ പ്രീമിയം അൽകന്റാരയിൽ ഒരുക്കിയിരിക്കുന്ന സ്റ്റിയറിംഗ് വീൽ, JCW കാർബൺ ഫൈബർ പനോരമിക് സൺറൂഫും ഹാൻഡ്‌ബ്രേക്ക് ലിവറും ഉൾക്കൊള്ളുന്നു.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

അതോടൊപ്പം നിങ്ങൾക്ക് പിയാനോ ബ്ലാക്ക് പ്രതലങ്ങളും കാർബൺ ബ്ലാക്ക് ഡൈനാമിക്ക അല്ലെങ്കിൽ ലെതർ JCW സ്പോർട്സ് സീറ്റുകളും കണ്ടെത്താനാകും. മിനിയിലെ ഓസ്‌ട്രേലിയ ഡിവിഷൻ 2020 -ൽ ജോൺ കൂപ്പർ വർക്ക്സിനായുള്ള വിൽപ്പനയുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

അതിന് ആക്കം കൂട്ടുന്നതിനായിട്ടാണ് നൈറ്റ്ഫോൾ പതിപ്പുകൾ കൊണ്ടുവന്നത്. അവ റോഡിലും റേസ് ട്രാക്കിലും ഹൃദയമിടിപ്പ് വർധിപ്പിക്കും എന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

എക്സ്റ്റീരിയർ, ഇന്റീരിയർ മെച്ചപ്പെടുത്തലുകൾക്കിടയിൽ, ബ്രിട്ടീഷ് നിർമ്മാതാക്കൾ മെക്കാനിക്കലുകൾ പതിവ് പതിപ്പുകൾക്ക് സമാനമായി സൂക്ഷിക്കുന്നു. JCW -ന്റെ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കുന്നത് തുടരുന്നു.

പരമാവധി 228 bhp കരുത്തും 320 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പവർ മുൻ വീലുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

മൂന്ന് ഡോറുകളുള്ള ജോൺ കൂപ്പർ വർക്ക്സ് ഹാച്ച്ബാക്ക് വെറും 6.1 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു, അൽപ്പം ഭാരം കൂടിയ കൺവേർട്ടിബിൾ വേരിയന്റിന് 6.5 സെക്കൻഡിനുള്ളിൽ ഇത് സാധിക്കും.

നൈറ്റ്ഫോൾ പതിപ്പുകളുടെ ഉത്പാദനം ത്രീ-ഡോർ ഹാച്ചിന് 40 യൂണിറ്റായും കൺവേർട്ടിബിളിന് 10 യൂണിറ്റായും മിനി പരിമിതപ്പെടുത്തി. ഹാച്ചിന് AU$ 70,990 (ഏകദേശം 38.10 ലക്ഷം രൂപ) വിലമതിക്കുമ്പോൾ, കൺവെർട്ടിബിളിന് AU$ 75,290 (40.40 ലക്ഷം രൂപ) വില വരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Unveiled All New Sporty JCW Nightfall Edition. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X