സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

കാര്‍ ലീസിങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചതായി മാരുതി സുസുക്കി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'മാരുതി സുസുക്കി സബ്സ്‌ക്രൈബ്' എന്ന ബ്രാന്‍ഡിലാണ് ഈ സേവനം ലഭ്യമാകുന്നത്.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

പ്രാരംഭ പദ്ധതിയായതുകൊണ്ട് തന്നെ തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് മാരുതി പുനെയിലും ഹൈദരാബാദിലും പദ്ധതിക്ക് തുടക്കം കുറിച്ചത്.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

ഇപ്പോഴിതാ ഡല്‍ഹി-NCR, ബെംഗളൂരു എന്നിവിടങ്ങളിലും ഈ സേവനം നിലവില്‍ വന്നതായി അറിയിച്ചു. ഒറിക്സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ലിമിറ്റഡുമായാണ് സഹകരിച്ചാണ് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം.

MOST READ: ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു മാരുതി.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ബലേനോ, സിയാസ്, XL6 മോഡലുകള്‍ ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം. പദ്ധതി പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് 24, 36, 48 മാസത്തേക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ സാധിക്കും.

MOST READ: പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സ് ചെലവുകളും ഉള്‍പ്പെടുന്ന ഒരു നിശ്ചിത പ്രതിമാസ നിരക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടതാണ്. ഡല്‍ഹിയില്‍ സ്വിഫ്റ്റ് LXi പതിപ്പ് സബ്സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ 48 മാസത്തേക്ക് 14,463 രൂപ (നികുതി ഉള്‍പ്പെടെ) നല്‍കണം.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

അറ്റകുറ്റപ്പണി ചെലവുകള്‍, സീറോ ഡിപ്രീസിയേഷന്‍ ഇന്‍ഷുറന്‍സ്, 24x7 റോഡ്‌സൈഡ് അസിസ്റ്റ് എന്നി ചാര്‍ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ ഉള്‍പ്പെടുന്നു.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

ഓള്‍ ഇന്ത്യ പെര്‍മിറ്റിനൊപ്പം വൈറ്റ് പ്ലേറ്റിലോ ബ്ലാക്ക് പ്ലേറ്റിലോ വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വില്‍പ്പനയിടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ലീസിങ്ങ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു. അതുപോലെ എംജി മോട്ടോര്‍ ഇന്ത്യയും മൈല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്ന് സബ്സ്‌ക്രിപ്ഷന്‍ സേവനം ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷം മെയിലാണ് ഫോക്‌സ്‌വാഗണ്‍ കാര്‍ ലീസിങ്ങ് പദ്ധതി അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 24, 2020, 15:48 [IST]
English summary
Maruti Suzuki Subscribe Launched in Delhi & Bangalore. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X