ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

മഹീന്ദ്ര ടു വീലേഴ്‌സ് തങ്ങളുടെ മുൻനിര ടൂറിംഗ് മോട്ടോർസൈക്കിളായ മോജോ 300-ന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പിനെ അടുത്തിടെയാണ് പുറത്തിറക്കിയത്. രണ്ട് ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച മോഡലിന്റെ വിലയിൽ വർധനവ് പ്രഖ്യാരിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

അടിസ്ഥാന ബ്ലാക്ക് പേൾ വേരിയന്റിന് വില പരിഷ്കരണമൊന്നും ലഭിക്കുന്നില്ലെങ്കിലും റെഡ് അഗേറ്റ്, റൂബി റെഡ് ഷേഡുകൾക്ക് 11,000 രൂപയുടെ വർധനവാണ് മഹീന്ദ്ര ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഗാർനെറ്റ് ബ്ലാക്കിനായി 6,000 രൂപ കൂടുതൽ ഇനി മുതൽ മുടക്കേണ്ടി വരും.

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

2020 മഹീന്ദ്ര മോജോ 300 ബിഎസ്-VI ന് ഇനി മുതൽ 2.00-2.11 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകണം എന്ന് ചുരുക്കം. ഇന്ത്യയുടെ 250-350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ ശ്രദ്ധേയ താരം തന്നെയാണ് മോജോ 300.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

അതിന്റെ ടൂറിംഗ് കഴിവുകളും മികച്ച റൈഡിംഗ് സവിശേഷതകളും കൊണ്ട് ഒരു കൂട്ടും ആരാധകരെ സൃഷ്ടിക്കാൻ മോട്ടോർസൈക്കിളിന് സാധിച്ചിട്ടുണ്ട്. എഞ്ചിൻ ‘ക്ലീനർ' ആക്കിയതിനു പുറമെ പുതിയ നിറങ്ങളും മഹീന്ദ്ര മോജോയിൽ ഉൾപ്പെടുത്തിയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ രണ്ട് മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ പരിഷ്ക്കരിച്ച ബൈക്ക് പഴയ മോഡലിന് സമാനമാണ്.

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

ബ്ലാക്ക് പേൾ, റെഡ് അഗേറ്റ്, റൂബി റെഡ്, ഗാർനെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ 2020 മോജോ 300 തെരഞ്ഞെടുക്കാൻ സാധിക്കും. ട്വിൻ-പോഡ് ഹെഡ്‌ലാമ്പ് സജ്ജീകരണം, എക്‌സ്‌പോസ്ഡ് ട്വിൻ ട്യൂബ് ഫ്രെയിം, 21 ലിറ്റർ ഫ്യുവൽ ടാങ്ക്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകൾ.

MOST READ: താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

അതോടൊപ്പം 320 mm ഫ്രണ്ട് പെറ്റൽ ഡിസ്ക് ബ്രേക്ക് പിന്നിൽ 240 mm യൂണിറ്റ്, 5-സ്‌പോക്ക് അലോയ് വീലുകൾ, എഞ്ചിൻ കൗൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മുതലായവയും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

ബിഎസ്-VI കംപ്ലയിന്റ് 294.72 സിസി ലിക്വിഡ്-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോജോയുടെ ഹൃദയം. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 7,300 rpm-ൽ 25.35 bhp കരുത്തും 6,000 rpm-ൽ 25.96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലും 186 കിലോഗ്രാം ഭാരത്തിലുമാണ് മോജോ 300 മോഡലിനെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. മുന്നിലും പിന്നിലും യഥാക്രമം 110 / 70R17, 140 / 70R17 ടയറുകളാണ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്. ടൂറിംഗ് സവിശേഷതകളെ സഹായിക്കുന്നതിന്, ഫ്രണ്ട് സസ്പെൻഷനിൽ 143 mm ട്രാവലും റിയർ മോണോഷോക്കിനായി 135 mm ട്രാവലും വാഗ്‌ദാനം ചെയ്യുന്നു.

ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

വിപണിയിൽ കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310 GS, ബജാജ് ഡൊമിനാർ, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയവ മോഡലുകളാണ് പുതിയ 2020 മഹീന്ദ്ര മോജോയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
BS6 Mahindra Mojo 300 Prices Hiked. Read in Malayalam
Story first published: Friday, August 28, 2020, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X