ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി
നഗരത്തിനുള്ളിൽ യാത്രകൾ സുഖമമാക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്ത പുതിയ ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഡ്യുക്കാട്ടി. ഇതിനായി ഇരുചക്ര വാഹന നിർമ്മാതാക്കൾ MT ഡിസ്ട്രിബ്യൂഷനുമായി കൈകോർത്തു.

മൊത്തത്തിൽ, നാല് ഇലക്ട്രിക് സ്കൂട്ടറുകളും ഡ്യുക്കാട്ടി, ഡ്യുക്കാട്ടി കോർസ്, ഡ്യുക്കാട്ടി സ്ക്രാംബ്ലർ ബ്രാൻഡുകൾക്ക് കീഴിൽ മൂന്ന് മടക്കാവുന്ന ഇ-ബൈക്കുകളും അവതരിപ്പിക്കാൻ ഡ്യുക്കാട്ടി ഉദ്ദേശിക്കുന്നു.

ഇവയെല്ലാം 2020 -ൽ തന്നെ യൂറോപ്പിൽ വിപണിയിലെത്തും. ഡ്യുക്കാട്ടി ഡിസൈൻ സെന്ററും ഇറ്റാൽഡിസൈനുമായി സഹകരിച്ചാണ് ഇ-ബൈക്കുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അർബൻ മൊബിലിറ്റിയുടെ വിപണി ആവശ്യങ്ങളോട് ഡ്യുക്കാട്ടി പ്രതികരിച്ചതിന്റെ ഫലമാണ് ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും.
MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ മുഴുവൻ വാഹന നിരയും 2020 -ൽ യൂറോപ്പിൽ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്ന് ഡുക്കാട്ടി പറയുന്നു. പങ്കാളിത്തത്തിൽ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 250 W മുതൽ 500 W വരെ മോട്ടോറുകളുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇ-ബൈക്കുകൾ 250 W മോട്ടോറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളെ ക്രോസ്-ഇ, പ്രോ II എന്ന് വിളിക്കും, ഇത് യഥാക്രമം ജൂൺ 20, ജൂലൈ 6 തീയതികളിൽ വിപണിയിൽ എത്തും.
MOST READ: പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ക്രോസ്-ഇ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ബ്രാൻഡിംഗ് കീഴിൽ വരും. കൂടാതെ 6.5 ഇഞ്ച് വീലുകളിൽ വലിയ ആന്റി-പഞ്ചർ ട്യൂബ്‌ലെസ് ടയറുകളുമായാണ് ഇവ വരുന്നത്. മോശമായ റോഡുകളിലും ചെളിയിലും ഇവ ഉപയോഗിക്കാനാവും.

ബ്രഷ്‌ലെസ് മോട്ടോർ 500W -ന്റെ തുടർച്ചയായ കരുത്ത് നൽകുന്നു. കൂടാതെ മികച്ച ഇനിഷ്യൽ പിക്ക്അപ്പും കയറ്റങ്ങളും മറ്റും കയറുന്നതിന് മികച്ച പവറും വാഗ്ദാനം ചെയ്യുന്നു. 375 Wh ബാറ്ററിയാണ് ക്രോസ്-ഇയിൽ വരുന്നത്, ശരാശരി 15 കിലോമീറ്റർ വേഗതയും 35 കിലോമീറ്റർ മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നു.
MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

3.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ സ്ക്രീൻ മൂന്ന് റൈഡിംഗ് മോഡുകളിലേക്ക് ആക്സസ് നൽകുന്നു, കൂടാതെ രാത്രിയിൽ ഉപയോഗിക്കാൻ ഇരട്ട ഹെഡ്‌ലൈറ്റും നിർമ്മാതാക്കൾ നൽകുന്നു.

350 W തുടർച്ചയായ ബ്രഷ്‌ലെസ് മോട്ടോറും 280 Wh ബാറ്ററി പായ്ക്കുമാണ് ഡ്യുക്കാട്ടി പ്രോ II -ൽ കമ്പനി നൽകുന്നത്. പ്രോ II -ന് പൂർണ്ണ ചാർജിൽ 25-30 കിലോമീറ്റർ മൈലേജ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഹ്രസ്വ യാത്രകൾക്ക് ഇത് ധാരാരമാണ്. 10 ഇഞ്ച് പഞ്ചർ പ്രൂഫ് ട്യൂബ് ലെസ് ടയറുകളും 3.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമാണ് പ്രോ II -ൽ വരുന്നത്.
MOST READ: ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

മുന്നിലും പിന്നിലും ഇലക്ട്രിക് ഡിസ്ക് ബ്രേക്കുകളുമായാണ് വാഹനം എത്തുന്നത്. മടക്കാവുന്ന ഇ-ബൈക്കുകളുടെ ശ്രേണി വരും മാസങ്ങളിൽ വിപണിയിലെത്തും. ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഇ-ബൈക്കുകളുടെയും ചില മോഡലുകൾ ഡ്യുക്കാട്ടി ഡീലർമാരിൽ ലഭ്യമാണ്, കൂടാതെ ഓൺലൈൻ ഡ്യുക്കാട്ടി ഷോപ്പിലും ഇവ ഓർഡർ ചെയ്യാവുന്നതാണ്.

ഇതുവരെ, ഇന്ത്യയിൽ ഇവയുടെ ലഭ്യതയെക്കുറിച്ച് വ്യക്തത ഒന്നു ലഭിച്ചിട്ടില്ല. ഡ്യുക്കാട്ടി അടുത്തിടെയൊന്നും ഇന്ത്യയിൽ പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് മൊബിലിറ്റി അവതരിപ്പിക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications








