ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

കൊറോണ കാലം വാഹന വിപണിക്ക് സമ്മാനിച്ചത് കനത്ത തകര്‍ച്ചയാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ഗ്രീന്‍, ഓറഞ്ച് സോണുകളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നതിന് ഇളവുകള്‍ ലഭിച്ചിട്ടുണ്ട്.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

ലോക്ക്ഡൗണിലെ ഇളവുകള്‍ അനുസരിച്ച് വീണ്ടും പ്രവര്‍ത്തനമാരംഭിച്ച വാഹന നിര്‍മ്മാതാക്കള്‍ അതിജീവനത്തിന്റെ പാതയിലാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ചത് 5,000 ബുക്കിങ്ങുകളാണ്.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

കമ്പനി തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മടങ്ങിവരവിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ മനേസര്‍ നിര്‍മ്മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അടുത്തിടെ ആരംഭിച്ചിരുന്നു.

MOST READ: മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം അനുസരിച്ച് 75 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

റിപ്പോര്‍ട്ട് അനുസരിച്ച് 2,300 വാഹനങ്ങള്‍ ഇതുവരെ ഇവിടെ നിന്നും കയറ്റി അയച്ചു. 1,900 വര്‍ക്ക്ഷോപ്പുകളും 2,500 ടച്ച് പോയിന്റുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായാണ് നിര്‍മ്മാതാക്കള്‍ പാലിക്കുന്നത്. ബുക്കിങ്ങ് സ്വീകരിച്ച വാഹനങ്ങള്‍ ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്നാണ് സൂചന.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

MOST READ: പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങും. ഇത് വാഹന വിപണിക്ക് ഗുണമാകുമെന്നും ലോക്ക്ഡൗണിന് ശേഷം ഇത് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

അതേസമയം മാരുതിയുടെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ നിരവധി മോഡലുളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ വിപണിയില്‍ എത്താനിരിക്കുകയാണ്. അധികം വൈകാതെ തന്നെ ബ്രെസയുടെ ഓട്ടോമാറ്റിക് പതിപ്പും വിപണിയില്‍ എത്തും.

MOST READ: ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ തുറുപ്പ് ചീട്ടാണ് വിറ്റാര ബ്രെസ. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ ജനപ്രീയ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയതിരുന്നു.

ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

അതോടൊപ്പം തന്നെ സ്വിഫ്റ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നവംബറില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. അടുത്തിടെ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

More from DriveSpark

Article Published On: Thursday, May 14, 2020, 15:40 [IST]
English summary
Maruti Registers 5,000 Units In Bookings Via Online Sales Platform. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X