ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതും.

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതോടെ ഒക്ടാവിയ RS245 -ന്റെ ഡെലിവറി ആരംഭിക്കുമെന്ന് ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിരുന്നു. 200 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയതെങ്കിലും മുഴുവ്ന്‍ വാഹനവും വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു.

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ഗോവയില്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്കാണ് വാഹനം കൈമാറി തുടങ്ങിയിരിക്കുന്നത്. റേസ് ബ്ലൂ നിറത്തിലുള്ള വാഹനമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡെലിവറികള്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

നേരത്തെ വാഹനം ബുക്ക് ചെയ്തിരിക്കുന്ന വിവിധ സ്ഥലങ്ങളുടെ ഒരു ചാര്‍ട്ട് പുറത്തു വന്നിരുന്നു. ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ചിരിക്കുന്ന ബംഗളൂരുവില്‍ നിന്നാണ്. ഇവിടെ മാത്രം 44 ആളുകളാണ് വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

City Bookings (Units)
Bengaluru 44
Chennai 22
Pune 20
Hyderabad 20
Mumbai 12
Kochi 12
New Delhi 10
Rest Of India 60
ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

22 ബുക്കിങുകളുമായി ചെന്നൈ രണ്ടാമതും 20 ബുക്കിങുകളുമായി പൂനെ, ഹൈദരാബാദും പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. മുംബൈ, കൊച്ചി എന്നിവടങ്ങിലേക്ക് 12 യൂണിറ്റും, ന്യൂഡല്‍ഹിയിലേക്ക് 10 യൂണിറ്റുമാണ് എത്തുക.

MOST READ: പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

36 ലക്ഷം രൂപയാണ് പുതിയ ഒക്ടാവിയ RS 245 എക്‌സ്‌ഷോറൂം വില. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റികാണ് ഗിയര്‍ബോക്സ്. വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്സിലും കാറിന്റെ സവിശേഷതയാണ്.

MOST READ: ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ ഫീച്ചറുകളും സൗകര്യങ്ങളെല്ലാം RS245 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

6.6 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്ററാണ് പരമാവധി വേഗത. ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകള്‍ വാഹനത്തെ മനോഹരമാക്കും.

MOST READ: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

സ്പോര്‍ട്സ് സീറ്റുകള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, vRS ബാഡ്ജുകള്‍ എന്നിവയെല്ലാം സവിശേഷതകളാണ്. 12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാറാണ് വിര്‍ച്വല്‍ കോക്പിറ്റില്‍ ഇടംപിടിക്കുന്നത്.

ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia RS 245 Deliveries Commence In India. Read in Malayalam.
Story first published: Thursday, May 14, 2020, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X