ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഈ വര്‍ഷം ഓഗസ്റ്റില്‍, ബീജിംഗ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇവോക്ക് മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ പുതിയൊരു ഇലക്ട്രിക് ക്രൂയിസര്‍ അനാച്ഛാദനം ചെയ്തിരുന്നു.

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഇവോക്ക് 6061 എന്ന മോഡലിനെയാണ് അന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തിയത്. ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകളിലൊന്ന് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കാമെന്നാണ് ഇത് നല്‍കുന്ന സൂചന.

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ടെസ്‌ല ക്ലബ് ഇന്ത്യയാണ് ബൈക്കിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്കുകള്‍ വില്‍ക്കുമെന്ന് അവകാശപ്പെടുന്ന ഒരു ചൈനീസ് ബ്രാന്‍ഡാണ് ഇവോക്ക്. അര്‍ബന്‍ ക്ലാസിക് പവര്‍ ക്രൂയിസറിനുപുറമെ, അര്‍ബന്‍ S എന്നൊരു പതിപ്പും ആഗോളവിപണിയില്‍ വില്‍പ്പന നടത്തുന്നു.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ചിത്രങ്ങള്‍ പങ്കുവെച്ചു എന്നതൊഴിച്ചാല്‍ ബൈക്കിനെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അര്‍ബന്‍ ക്ലാസിക്കിനെക്കുറിച്ച് പറയുമ്പോള്‍, 2,030 mm നീളവും 710 mm വീതിയുമുള്ള ഇലക്ട്രിക് ബൈക്കിന് 1,380 mm വീല്‍ബേസ് ഉണ്ട്. 760 mm ഉയരവും 130 mm ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്.

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഇലക്ട്രിക് പവര്‍ ക്രൂയിസറിന് 179 കിലോഗ്രാം ഭാരം ഉണ്ട്, ഇതിന് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ലഭിക്കും. ഡൈനാമിക്‌സിലേക്ക് വന്നാല്‍ അര്‍ബന്‍ ക്ലാസിക് മുന്നില്‍ 3.00 × 17 ഇഞ്ച് അലോയ് വീലും പിന്നില്‍ 6.00 × 17 ഇഞ്ച് വീലും ലഭിക്കുന്നു.

MOST READ: ടാറ്റ കാറുകളില്‍ ആളുകള്‍ക്ക് പ്രിയം പെട്രോള്‍ മോഡലുകളോട്; കാരണം ഇതാ

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

സുരക്ഷയ്ക്കായി മുന്നില്‍ ഡ്യുവല്‍ 4-പിസ്റ്റണ്‍ ഹൈഡ്രോളിക് കാലിപ്പറുകളുള്ള ഡ്യുവല്‍ 300 × 4 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 2-പിസ്റ്റണ്‍ ഹൈഡ്രോളിക് കാലിപ്പര്‍ ഉപയോഗിച്ച് 220 × 4 mm ഡിസ്‌ക് ബ്രേക്കുകളും ബൈക്കിന് ലഭിക്കും. ABS സുരക്ഷ ഇല്ലെങ്കിലും CBS നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ക്കായി മുന്‍വശത്ത് 42 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും, പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് യൂണിറ്റും നല്‍കിയിട്ടുണ്ട്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

എല്‍സിഡി ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിബറ്റന്‍ ലെതര്‍ സീറ്റുകളും, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പ്രോ, സിറ്റി, ഇക്കോ എന്നിങ്ങനെ ഒന്നിലധികം റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ശ്രദ്ധേയമായ സവിശേഷതകള്‍. ഗ്യാലക്‌സി ബ്ലാക്ക്, ഓഷ്യാനിക് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇവോക്ക് അര്‍ബന്‍ ക്ലാസിക് വാഗ്ദാനം ചെയ്യുന്നത്.

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

പവര്‍ട്രെയിനുകളുടെ കാര്യത്തില്‍, പിന്‍ ചക്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 19 കിലോവാട്ട് ഹബ് മോട്ടോര്‍ 8.42 കിലോവാട്ട്‌സ് ലിഥിയം അയണ്‍ NMC ബാറ്ററി പാക്കില്‍ നിന്ന് വൈദ്യുതി എടുക്കുന്നു. ഈ സജ്ജീകരണം പരമാവധി 26 bhp കരുത്തിന്റെയും 117 Nm torque -ന്റെയും ഔട്ട്പുട്ട് നല്‍കുന്നു. 130 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, കൂടാതെ 3 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കും.

MOST READ: ബൈക്കിന് മൈലേജാണോ ആവശ്യം: 10 എളുപ്പവഴികള്‍ ഇതാ

ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഒരുതവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. 3.6 കിലോവാട്ട് ചാര്‍ജര്‍ ഇവോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു, ഇത് വെറും 90 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യുന്നു. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും 6.33 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Evoke Electric Motorcycle Spied In India For The First Time-Launch Soon. Read in Malayalam.
Story first published: Tuesday, November 17, 2020, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X