ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

ഓട്ടോ എക്സ്പോയിൽ നിരവധി പുതിയ ഇലക്ട്രിക്ക് മോഡലുകളെ പ്രദർശിപ്പിച്ച് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇവോലെറ്റ് ഇന്ത്യ.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

റാപ്‌റ്റർ ഇലക്ട്രിക് മാക്‌സി സ്‌കൂട്ടർ, ഹോക്ക് ഇലക്ട്രിക് മോട്ടോർസൈക്കിൾ, ഡെർബി ഇ-സ്കൂട്ടർ, വാരിയർ എടിവി തുടങ്ങിയ മോഡലുകളാണ് എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ചത്. റാപ്‌റ്റർ ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറിൽ 72 വാൾട്ട് ബാറ്ററിയാണ് ഇടംപിടിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

ബാറ്ററി പൂർണമായും ചാർജാകാൻ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയവുമെടുക്കും. പൂർണ ചാർജിൽ 150 കിലോമീറ്റർ മൈലേജും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളായ ഹോക്കും ഇവോലെറ്റ് ശ്രേണിൽ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 100 കിലോമീറ്റർ മൈലേജും മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുമാണ് ഹോക്ക് നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

റാപ്‌റ്റർ ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറിൽ വാഗ്ദാനം ചെയ്യുന്ന അതേ 72 വാൾട്ട് ബാറ്ററിയാണ് പുതിയ ഇലക്ട്രിക് പെർഫോമൻസ് മോട്ടോർ സൈക്കിളിലും ഇവോലെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

ഇതോടെ ഇവോലെറ്റിന്റെ ശ്രേണിയിൽ ഏഴ് ഇലക്ട്രിക് മോഡലുകളായി. പോളോ, പോണി, ഡെർബി, ഫാൽക്കൺ, ഹോക്ക്, റാപ്‌റ്റർ, വാരിയർ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ സാന്നിധ്യങ്ങൾ. 44,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില. എന്നാൽ ഓൾ-ടെറൈൻ വാഹനമായ വാരിയറിന് 1,50,000 രൂപയാണ് വില വരുന്നത്.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

ഇന്ത്യയിലുടനീളം പുതിയ വിതരണ, ഡീലർഷിപ്പ് ശൃംഖലകൾ വർദ്ധിപ്പിക്കാനും ഇവോലെറ്റ് പ്രവർത്തിക്കുന്നു. ഇപ്പോൾ വിപണിയിലെത്തി അഞ്ച് മാസങ്ങൾക്കുള്ളിൽ കമ്പനിക്ക് 12 സംസ്ഥാനങ്ങളിലായി 17 ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉടൻ ആരംഭിക്കുമെന്ന് ഇവോലെറ്റ് എക്സ്പോയിൽ അറിയിച്ചു.

ഓട്ടോ എക്സ്പോ 2020: ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുത്തൻ മോഡലുകളുമായി ഇവോലെറ്റ്

ആദ്യ വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 200 ഡീലർഷിപ്പുകൾ സ്ഥാപിക്കുകയാണ് ഇവോലെറ്റിന്റെ പദ്ധതി. അതോടൊപ്പം പ്രതിവർഷം ഒരു ഡീലർക്ക് 2,000 യൂണിറ്റ് വിൽപ്പന ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
auto expo 2020: Evolet unveils five new models of electric vehicles
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X