പ്രതിസന്ധിക്കിടയിലും അരങ്ങേറ്റത്തിനൊരുങ്ങുന്ന 5 ബൈക്കുകള്‍

ഇന്ത്യന്‍ വാഹന വിപണി നിലവില്‍ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും നിരവധി മോഡലുകളാണ് വാഹന പ്രേമികള്‍ക്കായി നിര്‍മ്മാതാക്കള്‍ അണിയറയില്‍ ഒരുക്കുന്നത്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

കാറുകള്‍ മാത്രമല്ല, ഇരുചക്രവാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഉടന്‍ വിപണിയില്‍ എത്താനിരിക്കുന്ന അഞ്ച് ബൈക്കുകളെയാണ് ഞങ്ങള്‍ പരിചയപ്പെടുത്താന്‍ പോകുന്നത്. അത് ഏതെല്ലാമെന്ന് നോക്കാം.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

ടിവിഎസ് സെപ്‌ലിന്‍

2018 ഓട്ടോ എക്‌സ്‌പോയിലാണ് ബൈക്കിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിക്കുന്നത്. ക്രൂയിസര്‍ നിരയിലേക്കാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുക.

MOST READ: ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, വലിയ ഫ്യുവല്‍ ടാങ്ക് എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. ഉടന്‍ തന്നെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

220 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാകും എത്തുക. കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

വിപണിയില്‍ ബജാജ് അവഞ്ചര്‍ 220 ആകും മുഖ്യ എതിരാളി. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1.2 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

ഹീറോ എക്‌സ്പള്‍സ് 300

നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും താങ്ങാവുന്ന അഡ്വഞ്ചര്‍ ടൂറിങ് ബൈക്കാണ് ഹീറോ എക്‌സ്പള്‍സ് 200. 1.06 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: നിസാൻ GT-R50 അവതരിപ്പിച്ച് ഇറ്റാൽഡിസൈൻ, വിൽപ്പനക്ക് 50 യൂണിറ്റുകൾ മാത്രം

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

17.8 bhp കരുത്തും 16.45 Nm torque ഉം സൃഷ്ടിക്കുന്ന 199.6 സിസി ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. അതേസമയം ഇന്ത്യയില്‍ അഡ്വഞ്ചര്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

ഇതിന്റെ ഭാഗമായി പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എക്‌സ്പള്‍സ് 200 -യെക്കാളും ഉയര്‍ന്ന കരുത്തുള്ള മോഡലായിരിക്കും ഇത്. സൂചന അനുസരിച്ച് 300 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാകും ബൈക്കിന്റെ കരുത്ത്.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

ഈ എഞ്ചിന്‍ 30 bhp കരുത്തും 30 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാകും ഗിയര്‍ബോക്‌സ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, TFT ഡിജിറ്റല്‍ ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയ നൂതന ഫീച്ചറുകള്‍ എല്ലാം ബൈക്കില്‍ ഇടംപിടിച്ചേക്കും.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

കെടിഎം 250 അഡ്വഞ്ചര്‍

അടുത്തിടെയാണ് 390 അഡ്വഞ്ചര്‍ മോഡലിനെ കെടിഎം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഈ ശ്രേണിയിലേക്ക് 250 അഡ്വഞ്ചറിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

250 ഡ്യൂക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ബൈക്ക് വിപണിയില്‍ എത്തുക. എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്വിക്ക് ഷിഫ്റ്റര്‍, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയെല്ലാം ബൈക്കില്‍ ഇടംപിടിച്ചേക്കും.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

248.8 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കും. ഈ എഞ്ചിന്‍ 30 bhp കരുത്തും 24 Nm torque ഉം സൃഷ്ടിക്കും. 2.50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഈ വര്‍ഷം അവസാനത്തോടെ ബൈക്കിന്റെ അരങ്ങേറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 ജൂണില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം തന്നെ ബൈക്ക് ഷോറൂമുകളിലും എത്തി തുടങ്ങും. തണ്ടര്‍ബേര്‍ഡ് 350 പകരക്കാരനായിട്ടാകും ബൈക്ക് വിപണിയില്‍ എത്തുന്നത്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 1.68 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

നവീകരിച്ച എഞ്ചിന്‍ 19.5 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഹാലൊജെന്‍ ഹെഡ്ലാമ്പ്, ഡേടൈം റണ്ണിംഗ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സെറ്റ് ഉള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ മെറ്റിയറിന്റെ സവിശേഷതകളാകും.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

സുസുക്കി 250 അഡ്വഞ്ചര്‍

250 സിസി മോട്ടോര്‍സൈക്കിളുമായി അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് സുസുക്കി. അതേസമയം ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച 5 ബൈക്കുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഇതിനകം തന്നെ വി-സ്‌ട്രോം 1000, വി-സ്‌ട്രോം 650XT എന്നിങ്ങനെ രണ്ട് മോഡലുകള്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ചെറിയ ശേഷിയുള്ള മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചെറിയ അഡ്വഞ്ചര്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇത്തരത്തിലൊരു നീക്കം.

Most Read Articles

Malayalam
English summary
5 Most Anticipated Bike Launches Of This Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X