മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ജെമോപായ് ഇലക്ട്രിക് തങ്ങളുടെ എല്ലാ മോഡലുകൾക്കും മൂന്ന് വർഷത്തെ സർവീസ് വാറന്റി പ്രഖ്യാപിച്ചു.

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ജെമോപായ് ആസ്ട്രിഡ് ലൈറ്റ്, ജെമോപായ് റൈഡർ, ജെമോപായ് മിസോ എന്നീ മോഡലുകൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും. 'ജെമോപായ് സെക്യുർ' എന്നറിയപ്പെടുന്ന സർവീസ് വാറന്റി പദ്ധതി മൂന്ന് വർഷത്തേക്ക് 12 സൗജന്യ സർവീസ്ങ്ങൾക്കായി വാഗ്ദാനം ചെയ്യും.

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

സൗജന്യ സർവീസ് പ്രഖ്യാപനത്തോടെ, ജെമോപായ് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉടമസ്ഥാവകാശ ചെലവ് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഗോറെൻ ഇ-മൊബിലിറ്റിയുടേയും ചൈനയുടെ ഒപായ് ഇലക്ട്രിക്കിന്റെയും സംയുക്ത സംരംഭമാണ് ജെമോപായ്.

MOST READ: മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

സൃഷ്ടിച്ച എല്ലാ വെല്ലുവിളികൾക്കിടയിലും കൊവിഡ് മഹാമാരി ഉപഭോക്താക്കളിൽ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തുന്നു.

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

എൻക്യൈറികളിലും ഇലക്ട്രിക് സ്കൂട്ടറുകളോടുള്ള താൽപ്പര്യത്തിലും വലിയ കുതിച്ചുചാട്ടം കണ്ടെത്തിയിട്ടുണ്ട്. ഒരു ജെമോപായ് സ്കൂട്ടർ സ്വന്തമാക്കുന്നത് ഉപഭോക്താവിന് ആയാസരഹിതമാണ് എന്ന് ഉറപ്പാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു.

MOST READ: ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ഇലക്ട്രിക് മൊബിലിറ്റി ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ തീരുമാനത്തിൽ സഹായിക്കുന്നതിനുള്ള തങ്ങളുടെ മാർഗമാണ് ജെമോപായ് സെക്യുർ ഓഫർ എന്ന് ജെമോപായ് ഇലക്ട്രിക് സഹസ്ഥാപകൻ അമിത് രാജ് സിംഗ് പറഞ്ഞു.

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നതിലാണ് ജെമോപായ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് ജനത ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓഫർ അവതരിപ്പിക്കുന്നത്.

MOST READ: G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

കമ്പനിക്ക് നിലവിൽ രാജ്യത്തുടനീളം 60 ലധികം ഡീലർഷിപ്പുകളുണ്ട്, അവയിൽ ഓരോന്നിനും ഒരു സർവീസ് കേന്ദ്രവുമുണ്ട്.

മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

2020 ജൂലൈ 25 വരെ എല്ലാ ബുക്കിംഗിനും 2,000 രൂപ കിഴിവോടെ ജെമോപായ് തങ്ങളുടെ മിനി ഇലക്ട്രിക് സ്കൂട്ടറായ ജെമോപായ് മിസോയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിക്ക് പുറമേ നേപ്പാളിലും ജെമോപായ് ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നു.

Most Read Articles

Malayalam
English summary
Gemopai Electric To Offer 3 Years Service Warranty For Its Whole Portfolio. Read in Malayalam.
Story first published: Friday, July 17, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X