210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ഇന്ത്യയിൽ പുതിയ സിറ്റി സ്പീഡ് സെഗ്മെന്റ് ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്. ഉത്സവ സീസണിന് മുമ്പായി വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമാണീ പുതിയ തീരുമാനം.

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ഈ ശ്രേണിയിൽ ഒപ്റ്റിമ-hx, നൈക്സ്-hx, ഫോട്ടോൺ-hx എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉൾപ്പെടുന്നത്. ഇന്ത്യയിലെ സിറ്റി യാത്രക്കാർക്കും B2B ഉപഭോക്താക്കൾക്കുമുള്ള മികച്ച തെരഞ്ഞെടുപ്പാകും ഈ മോഡലുകൾ.

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ഹീറോ ഇലക്ട്രിക് സിറ്റി സ്പീഡ് നൈക്സ്-hx അതിന്റെ പരുക്കൻ രൂപവും വിശ്വസനീയമായ പെർഫോമൻസും ഉപയോഗിച്ച് ഉപക്തോക്കളുടെ ശ്രദ്ധപിടിച്ചുപറ്റും. എല്ലാ ബിസിനസ് ആവശ്യങ്ങൾക്കും പത്തിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നൈക്സ്-hx ഇഷ്ടാനുസൃതമാക്കാവുന്നതാണ്.

MOST READ: ടൂവീല്‍ ഡ്രൈവ് ഇലക്ട്രിക് ബൈക്കുകളെ വെളിപ്പെടുത്തി UBCO

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ബാക്ക് റെസ്റ്റായി മടക്കിക്കളയുന്ന ഒരു സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന വിവിധതരം ലോഡ് കാരിയിങ് സൊലൂഷനും ഇതിൽ ഘടിപ്പിക്കാം.

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ബ്ലൂടൂത്ത് ഇന്റർഫേസ്, ഹൈ എൻഡ് റിമോട്ട് നിരീക്ഷണം, ഡയഗ്നോസ്റ്റിക് സൊല്യൂഷനുകൾ എന്നിവയ്‌ക്കൊപ്പം 4 ലെവൽ ഓൺ ഡിമാൻഡ് സ്മാർട്ട് കണക്റ്റിവിറ്റി സൊല്യൂഷനുകളും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: 1,000-ത്തിൽ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

റോ ഇലക്ട്രിക് സിറ്റി സ്പീഡ് നൈക്സ്-hx 1,970 മില്ലീമീറ്റർ നീളവും 745 മില്ലീമീറ്റർ വീതിയും 1,145 മില്ലിമീറ്റർ ഉയരവും 75 കിലോ ഭാരം നിയന്ത്രിക്കാനുള്ള കഴിവുമാണുള്ളത്. ഇതിന് ഡിജിറ്റൽ സ്പീഡോമീറ്റർ, പില്യൺ റൈഡറിനായി മൂന്ന് ഗ്രാബ് റെയിലുകൾ, കുപ്പി ഹോൾഡറുള്ള ഒരു ഗ്ലോവ് ബോക്സ് എന്നിവ ലഭിക്കും.

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

100 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന രണ്ട് 48 V 28 Ah അല്ലെങ്കിൽ 1.34 kWh ബാറ്ററി പായ്ക്കുകൾ വഴിയാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് നൽകുന്നത്. മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ 1.3 കിലോവാട്ട് അല്ലെങ്കിൽ 1.77 bhp ആണ് മോട്ടോർ ഉത്പാദിപ്പിക്കുന്നത്.

MOST READ: 450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

അധിക സുരക്ഷയ്ക്കായി കോമ്പി ബ്രേക്കുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഹീറോ ഇലക്ട്രിക് സ്കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ 500 ചാർജിംഗ് നെറ്റ്‌വർക്കുകൾ വഴി ബാറ്ററി ചാർജ് ചെയ്യാനും കഴിയും.

210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ഇതിന് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും മോഡലിന് വോൾട്ടേജും ടെംപ്രേച്ചർ സംരക്ഷണവും നൽകുന്ന ചാർജർ ലഭിക്കും. ഹീറോ ഇലക്ട്രിക് സിറ്റി സ്പീഡ് സ്കൂട്ടറുകളുടെ പുതിയ ശ്രേണി വിശ്വസനീയവും മികച്ചതാണെന്നതിലും സംശയമൊന്നുമില്ല.

Most Read Articles

Malayalam
English summary
Hero Electric City Speed NYX-hx Scooter Launched. Read in Malayalam
Story first published: Wednesday, October 21, 2020, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X