അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

2020 ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടു നിന്നെങ്കിലും പുതിയ ഏതാനും മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഇതില്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്‌സ്ട്രീം 160R.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്സ്ട്രീം 160R സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്ക് ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാഹനം വിപണിയില്‍ എത്തുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഹീറോ ബൈക്ക് നിരയിലെ വമ്പനായിരുന്ന എക്സ്ട്രീം സ്പോര്‍ട്സിന്റെ പകരകാരനായിട്ടാണ് പുതിയ ബൈക്ക് വിപണിയില്‍ എത്തുന്നത്. വില്‍പ്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് എക്സ്ട്രീം സ്പോര്‍ട്സിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് ഹീറോ എക്സ്ട്രീം 160R -നെ കമ്പനി വിശേഷിപ്പിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഈ എഞ്ചിന്‍ 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കും. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനെന്നും കമ്പനി അവകാശപ്പെടുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്സ്ട്രീം 160R -ന്റെ മുന്‍വശത്ത് 37 mm ഷോവ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

17 ഇഞ്ച് 5 സ്പോക്ക് വീലുകള്‍ യഥാക്രമം 110 mm, 130 mm ടയറുകളുമായാണ് എത്തുന്നത്. പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന വലിയ ഫ്യൂവല്‍ ടാങ്ക്, സ്പോര്‍ട്ടി ഭാവമുള്ള ടെയില്‍ ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സിഗ്നല്‍ ലൈറ്റ്, ടെയില്‍ ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഡിസ്‌പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോള്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സിംഗിള്‍-ചാനല്‍ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ എക്‌സ്ട്രീം 160R; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവ ആധിപത്യം പുലര്‍ത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോര്‍സൈക്കിളാകും പുതിയ ഹീറോ എക്സ്ട്രീം 160R.

Most Read Articles

Malayalam
English summary
Hero Xtreme 160R Listed On Official Website, to be Launched Soon. Read in Malayalam.
Story first published: Thursday, March 19, 2020, 20:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X