ഹൈനസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

അടുത്തിടെയാണ് 1.85 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഹോണ്ട തങ്ങളുടെ ഹൈനസ് CB 350 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഹൈനെസ് CB 350 -യുടെ ഉത്പാദനം ആരംഭിച്ചതായും, ആദ്യ ഷിപ്പിംഗ് ഡീലർഷിപ്പുകളിലേക്ക് അയച്ചതായും ഹോണ്ട അറിയിച്ചു. മോട്ടോർസൈക്കിളിന്റെ ഡെലിവറി വരും ദിവസങ്ങളിൽ ആരംഭിക്കാം.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ഹരിയാനയിലെ മനേസറിലെ പ്ലാന്റിലാണ് കമ്പനി ഹൈനെസ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയം സെയിൽസ് ശൃംഖല വഴി കമ്പനി ഈ റെട്രോ ബൈക്ക് വിൽപ്പനയ്ക്കെത്തിക്കുന്നു.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

കൂടാതെ നിർമ്മാതാക്കളുടെ വാഹന നിരയിലെ മൂന്നാമത്തെ ബിഎസ് VI ബൈക്കാണിത്. ഹോണ്ട ഹൈനെസ് CB 350 DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ വരുന്നു, ടോപ്പ് വേരിയന്റിന് 1.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

MOST READ: മൈലേജിലും ഫീച്ചറിലും കൂടുതൽ കേമനായി 2021 ടെസ്‌ല മോഡൽ 3; കൂടുതൽ അറിയാം

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

പുതിയതും ആകർഷകവുമായ നിരവധി സവിശേഷതകളോടെയാണ് കമ്പനി ഹൈനെസ് പുറത്തിറക്കിയിരിക്കുന്നത്, ഇത് 350 സിസി ശ്രേണിയിലെ മറ്റ് ബൈക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തവും അപ്‌ഡേറ്റ് ചെയ്‌തതുമാണ്. മൊത്തം ആറ് കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ഹോണ്ട ഹൈനെസിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, ഇത് ഒരു ക്രൂസർ ബൈക്കാണ്. ഡ്യുവൽ ടോൺ ബോഡി പെയിന്റ്, ഡ്യുവൽ ക്രോം ഫിനിഷ്ഡ് ഹോൺ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ഫിനിഷ്ഡ് ഫ്രണ്ട്, റിയർ മഡ്ഗാർഡുകൾ, ക്രോം ഫിനിഷ്ഡ് സൈലൻസർ എന്നിവ ഇതിലുണ്ട്.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ബൈക്കിനായി ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്, ഇത് ബൈക്കുമായി കണക്ട് ചെയ്തു കഴിഞ്ഞാൽ വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്തോടെ നിയന്ത്രിക്കാനാകും.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളുള്ള ഹെൽമെറ്റുകളും ബൈക്കിന്റെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാം. മ്യൂസിക് പ്ലേബാക്ക്, ഇൻകമിംഗ് കോളുകൾ, മെസേജുകൾ, നാവിഗേഷൻ എന്നിവ പോലുള്ള സവിശേഷതകൾ ഈ കണക്ടഡ് ഫീച്ചഞ ഉപയോഗിച്ച് ലഭിക്കും.

MOST READ: വില വർധനവിനൊപ്പം വെന്യുവിന്റെ വേരിയന്റുകൾ വെട്ടിച്ചുരുക്കി ഹ്യുണ്ടായി

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

മറ്റ് സാങ്കേതിക സവിശേഷതകളെക്കുറിച്ച് സംസാരിക്കുമ്പോൾ, HSTC (ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ) സംവിധാനം ബൈക്കിൽ നൽകിയിട്ടുണ്ട്.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 20.8 bhp കരുത്തും 30 Nm torque ഉം നൽകുന്നു. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുന്നു. ഇരട്ട ചാനൽ ABS -നൊപ്പം ഇരട്ട ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിനുള്ളത്. ബ്രേക്കിംഗിനായി, ഇതിന് മുന്നിൽ 310 mm ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കും കമ്പനി ഒരുക്കിയിരിക്കുന്നു.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ പുത്തൻ ഓഫറുകളുമായി ടാറ്റ രംഗത്ത്

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ഈ ബൈക്കിന് മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 18 ഇഞ്ച് അലോയി വീലുകളുണ്ട്, അവ കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഹൈനെസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

ഹോണ്ട ഹൈനെസ് CB 350 -യുടെ ഭാരം 181 കിലോഗ്രാം ആണ്. ഈ വിഭാഗത്തിലെ കമ്പനിയുടെ ആദ്യ ബൈക്കാണിത്. റോയൽ എൻഫീൽഡ്, ജാവ സ്റ്റാൻഡേർഡ്, ബെനെല്ലി ഇംപെരിയാലെ 400 എന്നിവയുമായി വിപണിയിൽ ഹൈനസ് മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Honda H-ness CB350 Dispatch Commence Delivery To Start Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X