പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

പുതുതലമുറ ഔട്ട്‌ലാൻഡർ എസ്‌യുവിയെ അടുത്ത വർഷം ആദ്യപകുതിയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ച് മിത്സുബിഷി. അടുത്ത മോഡൽ 2,500 സിസി 4 സിലിണ്ടർ എഞ്ചിൻ നിസാൻ റോഗിൽ നിന്നോ X-ട്രയലിൽ നിന്നോ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

മിത്സുബിഷി എക്സ്പാൻഡറിനും നിസാൻ ലിവിനയ്ക്കും സമാനമായി 2021 ഔട്ട്‌ലാൻഡർ നിസാൻ X-ട്രയലുമായി പ്ലാറ്റ്ഫോമും പങ്കിടും. പുതിയ ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ജാപ്പനീസ് ബ്രാൻഡുകൾ തമ്മിലുള്ള പരസ്പരം സഹകരണത്തിന്റെ ഭാഗമാണ് ഈ നടപടികൾ.

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

നിസാനിൽ നിന്ന് എഞ്ചിൻ ലഭ്യമാക്കുന്നതിലൂടെ പുതിയ മോഡലിന്റെ വികസനചെലവ് ലാഭിക്കുകയാണ് മിത്സുബിഷി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് എഞ്ചിൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

MOST READ: ടൊയോട്ട എഞ്ചിനുമായി റെസ്റ്റോ മോഡഡ് ഹുന്ദുസ്ഥാൻ അംബാസഡർ

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

2,400 സിസി എഞ്ചിൻ, ബാറ്ററി, 2 ഇലക്ട്രിക് മോട്ടോറുകൾ, 600 കിലോമീറ്ററിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന AWD സിസ്റ്റം എന്നിവയുള്ള PHEV സാങ്കേതികവിദ്യയും അടുത്ത ഔട്ട്‌ലാൻഡറിന് ലഭിക്കുമെന്നും സൂചനകളുണ്ട്.

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

X-ട്രയൽ PHEV നിർമിക്കുന്നതിന് മിത്സുബിഷിയുടെ PHEV സാങ്കേതികവിദ്യയും നിസാന് കടമെടുക്കാൻ സാധിക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. പ്ലാറ്റ്‌ഫോമുകളും എഞ്ചിനുകളും പങ്കിടുന്നതിലൂടെ ചെലവ് കുറയ്ക്കുന്നതിനുള്ള തന്ത്രം കൈവരിക്കുന്നതിനുള്ള റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന്റെ ഭാഗമാണിത്.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

കഴിഞ്ഞ വർഷം ജനീവ മോട്ടോർഷോയിൽ പുറത്തിറക്കിയ ഏംഗൽബർഗ് ടൂറർ ആശയത്തിൽ നിന്ന് പുതിയ മോഡലിന് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചതുരാകൃതിയിലുള്ള ഗ്രില്ലിനെ ഉയർന്ന സെറ്റ് ഹൂഡിലേക്കും റിയർ ഫെൻഡർ ക്രീസിംഗിലേക്കും ബന്ധിപ്പിക്കുന്ന നേർത്തതും സ്റ്റൈലിഷായതുമായ തിരശ്ചീന ഹെഡ്‌ലാമ്പുകളുമുള്ള മുൻവശമായിരിക്കും എസ്‌യുവിയുടെ പ്രധാന ആകർഷണം.

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

ഈ ഡിസൈൻ ഹൈലൈറ്റുകൾ കൺസെപ്റ്റ് വാഹനത്തിന് സമാനമാണെന്നാണ് സൂചന. സമീപകാലത്ത് പുത്തൻ മോഡലുകൾ ഒന്നും തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന കമ്പനി ആഭ്യന്തര വിപണിയിൽ നിന്ന് പിൻമാറിയിരുന്നു.

MOST READ: ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

എന്നാൽ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ പുത്തൻ മോഡലുകളുമായി എത്തുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. 1998-ൽ ഇന്ത്യൻ നിർമാതാക്കളായ ഹിന്ദുസ്ഥാനുമായി സഹകരിച്ചായിരുന്നു ആഭ്യന്തര വിപണിയിലേക്കുള്ള ജാപ്പനീസ് കമ്പനിയുടെ അരങ്ങേറ്റം.

പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

ലാൻസർ, പജേറോ മോഡലുകളിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടംപിടിച്ച മിത്സുബിഷി ഇപ്പോൾ മറ്റ് ഏഷ്യൻ രാജ്യങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ പുറത്തിറക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Next-Gen Mitsubishi Outlander To Source X-Trail's Engine. Read in Malayalam
Story first published: Monday, October 19, 2020, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X