ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

മാരുതി സുസുക്കിയിൽ നിന്നും ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ജിംനി എസ്‌യുവി. ആഭ്യന്തര വിപണിയിൽ വാഹനത്തെ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെങ്കിലും എന്ന് എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ഏതാനും മാസങ്ങൾക്ക് മുമ്പ് മാരുതി ഇന്ത്യൻ പ്ലാന്റിൽ ജിംനിയുടെ അസംബ്ലി ആരംഭിച്ചതും എസ്‌യുവി പ്രേമികളിൽ ഏറെ പ്രതീക്ഷയേകി. ഇപ്പോൾ വാഹനം പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഏറ്റവും പുതിയ തലമുറ ജിംനിക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുവരുന്നത്. നിർമാണ ഭാരം കുറയ്ക്കുന്നതിനും പ്രാദേശിക ഉത്‌പാദന വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുമായാണ് ജിംനി സിയറയെ ജപ്പാനിൽ നിന്ന് സി‌കെ‌ഡി റൂട്ട് വഴി രാജ്യത്ത് എത്തിക്കുന്നത്.

MOST READ: 2020 ഹ്യുണ്ടായി i20 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

നിലവിൽ ആഗോള വിപണിക്കായുള്ള മോഡലുകളെയാണ് ഇന്ത്യയിൽ നിർമിക്കുന്നതെങ്കിലും അധികം താമസിയാതെ ആഭ്യന്തര വിപണിയിലേക്കും വാഹനം അരങ്ങേറ്റം കുറിക്കും. ജിംനി സിയറ ശരിക്കും ഒരു കോം‌പാക്‌ട് എസ്‌യുവിയാണ്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

മാത്രമല്ല ക്ലാസിക് ഡിസൈൻ ഘടകങ്ങളും ബോക്‌സി ബോഡി ശൈലിയും നിലനിർത്തുന്നതിലൂടെ മൊത്തത്തിൽ ജിംനിയെ ആകർഷകമാക്കി മാറ്റാൻ കമ്പനിക്ക് സാധിക്കുന്നു.

MOST READ: ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കറുത്ത ഗ്രിൽ ഉൾപ്പെടുത്തലുകൾക്കൊപ്പം ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഇടംപിടിച്ചിരിക്കുന്നു. ബ്ലാക്ക് ഫ്രണ്ട് ബമ്പർ വിഭാഗത്തിൽ വൃത്താകൃതിയിലുള്ള ഫോഗ്‌ലാമ്പുകളും വാഹനത്തിന് ചുറ്റുമായി നൽകിയിരിക്കുന്ന ബ്ലാക്ക് ക്ലാഡിംഗും സ്പൈ ചിത്രത്തിൽ നിന്ന് കാണാം.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ചതുരാകൃതിയിലുള്ള പുറം കാഴ്ചയിൽ വിംഗ് മിററുകളും കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, വിശാലമായ ക്യാബിനിൽ നിന്ന് നോക്കിയാൽ ഉയരത്തലുള്ള ദൃശ്യാനുഭവമാണ് യാത്രക്കാർക്ക് ജിംനി സമ്മാനിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ടെയിൽഗേറ്റിൽ മൗണ്ട് ചെയ്ത സ്പെയർ വീൽ പിൻഭാഗത്തെ കൂടുതൽ പരുക്കനാക്കുന്നു. ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, യു ആകൃതിയിലുള്ള കറുത്ത അലോയ് വീലുകൾ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, പിന്നിലെ ബ്ലാക്ക് ബമ്പറിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റിംഗ് ഘടകങ്ങൾ എന്നിവയാണ് മറ്റ് എസ്‌യുവിയിലെ ശ്രദ്ധേയമായ വിശദാംശങ്ങൾ.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ഇന്ത്യൻ ഉപഭോക്താക്കളിലെ വിശാലമായ ആവശ്യകതകൾ നിറവേറ്റുന്നതിനായി അഞ്ച് ഡോർ ലേഔട്ടുള്ള ജിംനിയായിരിക്കും ഒരുങ്ങുക. എന്നിരുന്നാലും വാഹനത്തിന്റെ നിർമാണത്തെപ്പറ്റിയോ ഉത്പാദനത്തെ കുറിച്ചോ മാരുതി സുസുക്കി ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.

Image Courtesy: Kar DIY

Most Read Articles

Malayalam
English summary
Maruti Jimny Sierra SUV Spied In India. Read in Malayalam
Story first published: Monday, October 19, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X