CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

തെക്ക്, കിഴക്കൻ ഏഷ്യൻ വിപണികളിലെ ജനപ്രിയ ക്വാർട്ടർ ലിറ്റർ സ്പോർട്സ് ബൈക്കാണ് ഹോണ്ട CBR 250RR. ജാപ്പനീസ് നിർമ്മാതാക്കൾ ഈ വർഷം ആദ്യം മോട്ടോർസൈക്കിളിന് ഒരു അപ്‌ഡേറ്റ് നൽകിയിരുന്നു, സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ചേർത്ത് എഞ്ചിനിൽ ചെറിയ മാറ്റങ്ങൾ വരുത്തി.

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ഇപ്പോൾ, ഹോണ്ട CBR 250RR -ന്റെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ്, ഗരുഡ X സമുറായ് എന്ന പേരിൽ ഇന്തോനേഷ്യൻ വിപണിയിൽ കമ്പനി പുറത്തിറക്കി.

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ഈ പുതിയ സ്പെഷ്യൽ പതിപ്പിന് അതിന്റെ ബോഡിയിൽ മികച്ച ഗ്രാഫിക്സ് ലഭിക്കുന്നു. ബൈക്കിന്റെ ഇടതുവശത്ത്, സ്വർണ്ണ വർണ്ണത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു പുരാണ ഗരുഡനെ കാണാം. മോട്ടോർസൈക്കിളിന്റെ വലതുവശത്ത് ചുവന്ന നിറത്തിൽ പൂർത്തിയാക്കിയ ഒരു സമുറായിയുടെ രൂപവും ലഭിക്കുന്നു.

MOST READ: ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ഗ്രാഫിക്സിന് കീഴെ, മോട്ടോർ സൈക്കിൾ ബോഡിയിലുടനീളം കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്നു, കൂടാതെ വ്യത്യസ്തമായ സ്വർണ്ണ നിറത്തിലുള്ള വീലുകളും ബൈക്കിന് ലഭിക്കുന്നു.

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ബാക്കി രൂപകൽപ്പന സാധാരണ മോഡലിന് തുല്യമാണ്. മുന്നിൽ അഗ്രസ്സീവ് സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈനും ഉയരമുള്ള സവിശേഷ വിൻഡ്‌സ്ക്രീനും പിന്നിൽ അമ്പടയാളത്തിന്റെ ആകൃതിയിലുള്ള എൽഇഡി ബ്രേക്ക് ലൈറ്റുകളും ലഭിക്കും. എക്സ്ഹോസ്റ്റ് കാനിസ്റ്ററിന് വളരെ വലിയ രൂപകൽപ്പനയാണ്, ഇത് ബോഡി വർക്കുകളിൽ അല്പം വേറിട്ടു നിൽക്കുന്നു.

MOST READ: പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

സാധാരണ മോഡലുകളെ അപേക്ഷിച്ച് മോട്ടോർ സൈക്കിളിൽ യാന്ത്രിക മാറ്റങ്ങളും, പെർഫോമെൻസ് നേട്ടങ്ങളൊന്നുമില്ല. 249.7 സിസി, വാട്ടർ-കൂൾഡ്, ഇൻലൈൻ-ട്വിൻ പെട്രോൾ എഞ്ചിനാണ് മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നത്.

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ഇത് പരമാവധി 13,000 rpm- ൽ 41 bhp കരുത്തും 11,000 rpm -ൽ 25 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചിനൊപ്പം ആറ് സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പ് ഇ-മോഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

മുൻവശത്ത് ഒരു ജോഡി USD ഷോവ ഫോർക്കുകളും പിന്നിൽ അഞ്ച്-തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും മോട്ടോർസൈക്കിളിൽ ഉണ്ട്. മുൻവശത്ത് 310 mm ഡിസ്കും, പിന്നിൽ 240 mm ഡിസ്കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു.

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

കവാസാക്കി ZX -25 R -മായി നേരിട്ട് മത്സരിക്കുന്ന നാല് സിലിണ്ടർ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിൽ ഹോണ്ട പ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

MOST READ: 007 സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ആസ്റ്റൺ മാർട്ടിൻ

CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

കവാസാക്കിക്ക് യഥാക്രമം 15,500 rpm -ൽ 51 bhp കരുത്തും 14,500 rpm -ൽ 22.9 Nm torque സൃഷ്ടിക്കാൻ കഴിയും. വരാനിരിക്കുന്ന നാല് സിലിണ്ടർ 250 സിസി ഹോണ്ട ബൈക്കിന് സമാനമായ പവർ ഔട്ട്പുട്ട് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Honda Launched All New CBR 250RR Garuda X Samurai Edition. Read in Malayalam.
Story first published: Thursday, August 20, 2020, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X