ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന എംപിവി വിഭാഗത്തിൽ മഹീന്ദ്രയെ ശ്രദ്ധേയമാക്കിയ വാഹനമാണ് മറാസോ. എന്നാൽ കൊറോണ വൈറസ് വ്യാപനത്തോടെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനത്തെ പരിഷ്ക്കരിക്കാൻ കമ്പനി വൈകി.

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഏറെ ജനപ്രിയമായ മറാസോയുടെ ബിഎസ്-VI മോഡലിനായി കാത്തിരിക്കുന്ന നിരവധി പേരുമുണ്ട്. എന്നാൽ ഈ കാത്തിരിപ്പ് അധികം നീളില്ല. കാരണം പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് വിധേയമായ എംപിവിയുടെ നിർമാണം മഹീന്ദ്ര ആരംഭിച്ചു കഴിഞ്ഞു.

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഉടൻ തന്നെ ബിഎസ്-VI മഹീന്ദ്ര മറാസോയുടെ ഔദ്യോഗിക വില പ്രഖ്യാപനവും കമ്പനി നടത്തും. വാസ്തവത്തിൽ മറാസോ എംപിവിക്ക് ആവശ്യക്കാർ ഏറെയാണ്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്‌പാദനം വർധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

MOST READ: ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

കഴിഞ്ഞ മാസം നാസിക് പ്ലാന്റിൽ മഹീന്ദ്ര വാഹനത്തിന്റെ 36 യൂണിറ്റുകൾ നിർമിച്ചിരുന്നുവെന്നും മഹീന്ദ്രയുടെ സിഇഒ വീജയ് റാം നക്ര പറഞ്ഞു. ബിഎസ്-VI മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ഇതിനകം തന്നെ ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി എംപിവി ബുക്ക് ചെയ്യാം.

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

മറാസോയുടെ M8 വേരിയൻറ് ശ്രേണിയിൽ നിന്ന് ഒഴിവാക്കിയ മഹീന്ദ്ര ഇനി മുതൽ M2, M4 +, M6 + എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ മാത്രമാകും വിപണിയിൽ എത്തിക്കുക.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

2020 മഹീന്ദ്ര മറാസോയിലെ പ്രധാന മാറ്റം ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ്. അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ യൂണിറ്റാണ് കമ്പനി ഇപ്പോൾ പരിഷ്ക്കരിച്ചിരിക്കുന്നത്. ഇത് 121 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

എന്നിരുന്നാലും ഈ വർഷാവസാനത്തോടെ അല്ലെങ്കിൽ 2021 ന്റെ ആദ്യ പകുതിയിൽ മോഡലിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണവും നവീകരിച്ച ആദ്യത്തെ ബോഡി ഓൺ ലാൻഡർ വാഹനമാണ് മഹീന്ദ്ര മറാസോ. ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാകും ബിഎസ്-VI മോഡൽ ഒരുങ്ങുന്നതും.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

അതോടൊപ്പം വളരെ കാലമായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനും വിപണിയിൽ ഒരു മേൽകൈ നേടുന്നതിനായും മറാസോയുടെ പെട്രോൾ എഞ്ചിൻ പതിപ്പും മഹീന്ദ്ര ഉടൻ വിൽപ്പനയ്ക്ക് എത്തിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 163 bhp 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റാകും എംപിവിയിൽ ഇടംപിടിക്കുക.

ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി. ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് മറാസോയെ മഹീന്ദ്ര പുറത്തിറക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
BS6 Mahindra Marazzo Production Commence. Read in Malayalam
Story first published: Wednesday, August 19, 2020, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X