ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍
2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് VI നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഫോഴ്സ് മോട്ടോര്‍സ് തങ്ങളുടെ വാഹന ലൈനപ്പ് ബിഎസ് VI നിലവാരത്തിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ല.

അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ കമ്പനി വാണിജ്യ, സ്വകാര്യ വാഹനങ്ങളുടെ സമഗ്രമായ ലൈനപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. മിക്ക മോഡലുകളും ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി നടക്കുന്ന വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് ഫോഴ്‌സ ഗൂര്‍ഖയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും അന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സബൂ ബ്രദേഴ്‌സ് പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങള്‍, ഫോഴ്‌സ് ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂലൈയില്‍ എസ്‌യുവി വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലെ കൊവിഡ് -19 മഹാമാരി കാരണം, അവതരണത്തില്‍ കാലതാമസമുണ്ടായി. എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതോടെ പുതിയ ഗൂര്‍ഖ ഉടന്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയാണ് നല്‍കുന്നത്.
MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

പൂര്‍ണമായും മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകള്‍, ഒരു പുതിയ ഗ്രില്‍, രണ്ട് അറ്റത്തും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ മാറ്റത്തിന്റെ ഭാഗമാണ്.

245/70 ടയര്‍ പ്രൊഫൈലുകളുള്ള 16 ഇഞ്ച് പുതിയ അലോയ് വീലുകളും ഇതിലുണ്ട്. ഓഫ്-റോഡ് എസ്‌യുവിയുടെ ധീരമായ രൂപകല്‍പ്പനയ്ക്ക് വലിയ വീല്‍ ആര്‍ച്ചുകളും പങ്കുവഹിക്കുന്നു. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
MOST READ: സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്പ്ലേയുള്ള ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും. ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്.
MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.


Click it and Unblock the Notifications








