ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

ആക്‌ടിവ 6G, ആക്‌ടിവ 125, ഡിയോ സ്‌കൂട്ടറുകളെ തിരിച്ചുവിളിച്ച് ഹോണ്ട. റിയർ സസ്പെൻഷനിലെ ഗുണനിലവാര പ്രശ്‌നം പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നു, ഇത് എണ്ണ ചോർച്ചയിലേക്കോ പൊട്ടലിലേക്കോ നയിച്ചേക്കാമെന്ന കാരണത്താലാണ് പുതിയ മൂന്ന് മോഡലുകളേയും കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

കൂടാതെ പിൻ സസ്പെൻഷനിലെ ഈ പ്രശ്‌നം വാഹനത്തിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. മാർച്ച് പകുതി മുതൽ അംഗീകൃത ഡീലർമാർ സ്‌കൂട്ടറുകളുടെ പിൻ സസ്പെൻഷൻ മാറ്റിസ്ഥാപിക്കാനായി വിളിച്ചു തുടങ്ങും. പരിശോധനയിൽ തകരാർ കണ്ടുപിടിച്ചാൽ വാറന്റി നില കണക്കിലെടുക്കാതെ അത് ഉപഭോക്താവിന് സൗജന്യമായി മാറ്റിസ്ഥാപിച്ചു നൽകും.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

തിരിച്ചുവിളിക്കൽ കാമ്പയിനിന്റെ പരിധിയിൽ വരുന്ന സ്‌കൂട്ടറുകളുടെ ഉടമകളെ അവരുടെ സ്‌കൂട്ടറിന്റെ പരിശോധനയ്ക്കായി കമ്പനി ഇമെയിൽ, ഫോൺ കോൾ അല്ലെങ്കിൽ എസ്എംഎസ് വഴിയോ ബന്ധപ്പെടും.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

ആക്‌ടിവ 6G, 125 ബിഎസ്-VI എന്നിവ 2020 ജനുവരിയിലാണ് ഹോണ്ട മോട്ടോർസൈക്കിൾസ് വിപണിയിൽ എത്തിച്ചത്. കൂളിംഗ് ഫാൻ കവറും ഓയിൽ ഗേജും മാറ്റിസ്ഥാപിക്കാനായി ആക്‌ടിവ 125 പതിപ്പിനെ കമ്പനി അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. രണ്ട് സാഹചര്യങ്ങളിലും, പ്രശ്‌നം ബാധിച്ച യൂണിറ്റുകളുടെ എണ്ണം ഹോണ്ട പുറത്തുവിട്ടിട്ടില്ല.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

ഹോണ്ട ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം യൂണിറ്റ് ബിഎസ്-VI മോഡലുകൾ വിറ്റഴിച്ചതിനാൽ, തിരിച്ചുവിളിക്കൽ കാമ്പയിൻ ഗണ്യമായ സ്‌കൂട്ടറുകളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

63,912 രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ഹോണ്ട ആക്‌ടിവ 6G അതിന്റെ അഞ്ചാമത്തെ ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. സിവിടിയുമായി ജോടിയാക്കിയ 110 സിസി എയർ-കൂൾഡ് എഞ്ചിനിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തൽ.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

എഞ്ചിൻ ഇപ്പോൾ 7.6 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. അത് അതിന്റെ മുൻഗാമിയെക്കാൾ 0.4 bhp കുറവാണെന്നത് ശ്രദ്ധേയമാണ്.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

സൈലന്റ് സ്റ്റാർട്ട് ടെക്നോളജി (ഓട്ടോ സ്റ്റാർട്ട് / സ്റ്റോപ്പ്), എൽഇഡി ഹെഡ്‌ലാമ്പ്, പുതുക്കിയ മുൻവശം, എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ലിഡ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, 3-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ റിയർ ഷോക്ക് അബ്സോർബർ, പുതിയ കളർ ഓപ്ഷനുകൾ, യുഎസ്ബി പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

ഫെബ്രുവരിയിലാണ് ഹോണ്ട ഡിയോ ബിഎസ്-VI വിപണിയിൽ എത്തിക്കുന്നത്. 59,990 രൂപയാണ് സ്‌കൂട്ടറിന്റെ വില. കാര്യമായ ഡിസൈൻ പരിഷ്ക്കരണങ്ങളുമാണ് വാഹനം വിപണിയിൽ എത്തിയത്. ആക്‌ടിവ 6G-യിൽ നിന്ന് കടമെടുത്ത 110 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് സ്പോർട്ടി സ്‌കൂട്ടറിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

കൂടാതെ എൽ‌ഇഡി ഹെഡ്‌ലാമ്പ്, ബാഹ്യ ഫ്യുവൽ ഫില്ലർ ലിഡ്, എഞ്ചിൻ കട്ട് ഓഫ് ഉള്ള സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മുതലായ സവിശേഷതകൾ സ്‌കൂട്ടറിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

വർഷങ്ങളായി ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയ്ക്ക് വ്യക്തമായ ആധിപത്യമാണ് ഉള്ളത്. ബിഎസ്-VI കാലഘട്ടത്തിലും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറിയൊരു പണി, മൂന്ന് ബിഎസ്-VI മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമെന്ന നേട്ടവുമായാണ് ഹോണ്ട ആക്‌ടിവ ഈ വർഷത്തിന് തുടക്കം കുറിച്ചത്. അതിനാൽ തിരിച്ചുവിളിക്കൽ കാമ്പയിൻ അതിന്റെ ബ്രാൻഡ് മൂല്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
English summary
The new Honda Activa 6G, 125 and the Dio scooters Recalled. Read in Malayalam
Story first published: Monday, March 16, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X