പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

പുതിയ ഹോണ്ട CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചു. ഡിസംബർ 21 -ന് ആഗോളതലത്തിൽ അവതരിപ്പിക്കുന്ന നാല് മോഡലുകൾ ഉൾപ്പെടുന്നതാണ് പുതിയ ശ്രേണി.

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

പുതിയ ഹോണ്ട CB 1300 സീരീസിന് കീഴിലുള്ള നാല് മോട്ടോർസൈക്കിളുകളിൽ CB 1300 സൂപ്പർ ഫോർ, CB 1300 സൂപ്പർ ഫോർ SP, CB 1300 സൂപ്പർ ബോൾഡ്, CB 1300 സൂപ്പർ ബോൾഡ് SP എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ഒരേ ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ പങ്കിടും, അതിന്റെ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും.

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

ഈ മോട്ടോർസൈക്കിളുകളുടെ ചില പ്രധാന സവിശേഷതകൾ 4-ഇൻ -1 എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, മികച്ചതും കൃത്യവുമായ ത്രോട്ടിൽ പ്രതികരണത്തിനായി റൈഡ്-ബൈ-വയർ, വ്യത്യസ്ത ഭൂപ്രദേശങ്ങൾക്കുള്ള മൂന്ന് റൈഡിംഗ് മോഡുകൾ, ഗുണനിലവാരവും സുഖപ്രദവുമായ ക്രൂയിസിംഗിനുള്ള ക്രൂയിസ് കൺട്രോൾ എന്നിവയാണ്. ചിത്രങ്ങളിൽ സിംഗിൾ പീസ് സീറ്റും കാണാം.

MOST READ: വീണ്ടും മാരുതിയുടെ ആധിപത്യം; നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

CB 1300 സൂപ്പർ ഫോർ, CB 1300 സൂപ്പർ ഫോർ SP എന്നിവയിൽ ഫെയറിംഗ് ഇല്ലാത്ത റൗണ്ട് ഹെഡ്‌ലാമ്പ് വരുന്നു. ആദ്യത്തേതിൽ ഗോൾഡ് അലോയി വീലുകളും റെഡ് ഫ്രെയിമും ലഭിക്കുന്നു, രണ്ടാമത്തേതിന് ഇത് രണ്ടും ബ്ലാക്ക് നിറത്തിൽ ലഭിക്കുന്നു. അവരുടെ പെയിന്റ് സ്കീമുകളിലും ചെറിയ വ്യത്യാസമുണ്ട്.

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

SP മോഡലിന് ഉയർന്ന നിലവാരമുള്ളതും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സസ്പെൻഷൻ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം, മുൻവശത്ത് ഇരട്ട റോട്ടറുകളും പിന്നിൽ ഒരു റോട്ടറുമുണ്ട്.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

CB1300 സൂപ്പർ ബോൾഡ് അല്ലെങ്കിൽ CB1300 സൂപ്പർ ബോൾഡ് SP എന്നിവ തങ്ങളുടെ സൂപ്പർ ഫോർ എതിരാളികളുമായി സാമ്യമുള്ളതായിരിക്കും.

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

ഒരുപക്ഷേ, ഈ മോഡലുകളിലെ ആകർഷകമായ രണ്ട് ഘടകങ്ങൾ സെമി ഫെയറിംഗിനൊപ്പം വലുതും വ്യത്യസ്തവുമായ രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പും റിയർവ്യൂ മിററുകളുമാണ്.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

പുതിയ ഹോണ്ട CB 1300 സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസംബർ 21 -ന് കമ്പനി മോട്ടോർ സൈക്കിളുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ വെളിപ്പെടുത്തും.

പുതിയ CB 1300 സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

മറ്റ് വാർത്തകളിൽ, ഹോണ്ട പുതിയ 2021 CRF300L, CRF300 റാലി ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിളുകൾ അന്താരാഷ്ട്ര വിപണികൾക്കായി വെളിപ്പെടുത്തി. രണ്ട് ബൈക്കുകളും യൂറോ 5 കംപ്ലയിന്റാണ്.

Most Read Articles

Malayalam
English summary
Honda Teased All New CB 1300 Series Ahead Of launch. Read in Malayalam.
Story first published: Friday, December 4, 2020, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X