കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

ഇന്ത്യൻ ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ച ഏറ്റവും പുതിയ ബ്രാൻഡാണ് സ്വീഡനിൽ നിന്നുള്ള ഹസ്‌ഖ്‌വർണ. കെടിഎമ്മിന്റെ കീഴിലുള്ള കമ്പനി സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നീ രണ്ട് ഇരട്ട മോഡലുകളുമായാണ് വിപണിയിൽ എത്തിയത്.

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

ഇന്ത്യയിൽ വളർന്നുവരുന്ന ക്വാർട്ടർ ലിറ്റർ ശ്രേണിയിൽ അധിവേഗമാണ് ഹസ്‌ഖ്‌വർണ സ്വാധീനം ചെലുത്തിയത്. 2019-ൽ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച 250 മോഡലുകൾക്ക് 1.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

കെടിഎം എജിയുടെ ഭാഗമായതിനാൽ ഹസ്‌ഖ്‌വർണ രാജ്യമെമ്പാടുമുള്ള കെടിഎമ്മിന്റെ ഡീലർഷിപ്പുകളിൽ നിന്നാണ് വിൽപ്പനയ്ക്ക് എത്തുന്നത്. യഥാർഥത്തിൽ 250 ഡ്യൂക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന സ്പോർട്‌സ് മോട്ടോർസൈക്കിളുകളാണ് സ്വാർട്ട്പിലനും വിറ്റ്പിലനും.

MOST READ: ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

2020 ജൂലൈയിൽ ഹസ്ഖി 250 ഇരട്ടകളുടെ 725 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു. അവരുടെ സംയോജിത വിൽപ്പന ഡ്യൂക്ക് 250 മോഡലിനേക്കാൾ കൂടുതലാണ് എന്നത് ശ്രദ്ധേയമായി. കെടിഎം ഡ്യൂക്ക് 250-യുടെ മൊത്തം 208 യൂണിറ്റുകളാണ് കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്.

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 493 ഡ്യൂക്കിന്റെ വിൽപ്പന യൂണിറ്റായിരുന്നു. അതായത് ഇത്തവണ മോഡലിന്റെ വിൽപ്പനയിൽ കെടിഎം നേരിടുന്നത് 58 ശതമാനം ഇടിവാണെന്ന് ചുരുക്കം. അതേസമയം ഈ ശ്രേണിയിൽ ഏറ്റവും അധികം വിൽപ്പന കൈപ്പിടിയിലാക്കിയത് മിനി 250 ഡൊമിനാറാണ്.

MOST READ: G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

ബജാജ് 2020 ജൂലൈയിൽ ഡൊമിനാർ 250-യുടെ 1,222 യൂണിറ്റുകൾ വിറ്റഴിച്ചു. കുഞ്ഞൻ ഡൊമിനാറിന് ഇന്ത്യയിൽ ആകർഷകമായ വിലയും അതിന്റെ ടൂറിംഗ് ശേഷിയും കാരണമാണ് ഇത്രയധികം ജനപ്രീതി നേടാനായത്. ഇവയെല്ലാം ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും ബജാജിന്റെ ബാഡ്ജിൽ എത്തുമ്പോൾ ഇത് കൂടുതൽ റിഫൈൻഡ് ആകുന്നു.

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

അതേ 248.7 സിസി, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, DOHC എഞ്ചിൻ എന്നിവ ഡൊമിനാർ 250, ഡ്യൂക്ക് 250, ഹസ്ഖ്‌വർണ ഇരട്ടകൾ എന്നിവയി കാണാം. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 30 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലാണ് ഡ്യൂക്ക് 250 ഒരുങ്ങിയിരിക്കുന്നത് എന്നതിനാൽ ഇവയിൽ ഏറ്റവും വേഗതയേറിയ മോഡൽ ഡ്യൂക്ക് തന്നെയാണ്.

കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്പെൻഷൻ, 17 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകൾ, 320 mm ഫ്രണ്ട് ഡിസ്ക്, 230 mm റിയർ ഡിസ്ക്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പുകൾ, ബ്ലിങ്കറുകൾ തുടങ്ങിയവ ഹസ്ഖി മോഡലുകലുടെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Husqvarna 250 Overtakes KTM Duke 250 In 2020 July Sales. Read in Malayalam
Story first published: Saturday, August 22, 2020, 20:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X