Just In
- 22 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 2 hrs ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
Don't Miss
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- News
'അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ', ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹസ്ഖ്വര്‍ണ 401 വിപണിയിലേക്ക്; സ്പൈ ചിത്രങ്ങള്‍ പുറത്ത്
സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 മോഡലുകളുമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അധികം വൈകാതെ നിരവധി മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു.

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 എന്നിങ്ങനെ രണ്ട് മോഡല്‍ കൂടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

റഷ്ലൈന് ആണ് പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് ഹസ്ഖ്വര്‍ണ. മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള ചക്കാനിലുള്ള ബജാജ് ഓട്ടോയുടെ പ്ലാന്റിലാണ് ഇവ രണ്ടും നിര്‍മ്മിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്.
MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

250 ഇരട്ടകളെപോലെ 401 ഇരട്ടകളും അതിന്റെ എഞ്ചിന് കെടിഎം മോഡലുകളുമായി പങ്കിടും. കെടിഎം ഡ്യുക്ക് 390-യില്‍ വാഗ്ദാനം ചെയ്യുന്ന 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ DOHC എഞ്ചിനാകും 401 മോഡലുകള്‍ക്കും കരുത്ത് നല്‍കുക.

ഈ എഞ്ചിന് 44 bhp കരുത്തും 37.5 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഈ എഞ്ചിന് ഉയര്‍ന്ന കംപ്രഷന്‍ അനുപാതത്തിന് പേരുകേട്ടതാണ്, ഇത് അത്തരം ഔട്ട്പുട്ട് കണക്കുകളില്‍ കലാശിക്കുന്നു.
MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്സ്വാഗൺ ബീറ്റിൽ

ഇതേ യൂണിറ്റ് ബജാജ് ഡൊമിനാര്‍ 400-ലും ഉപയോഗിക്കുന്നു. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ മിക്ക ഭാഗങ്ങളും മറച്ചിരിക്കുന്ന കാണാം. എന്നിരുന്നാലും വലതുവശത്ത് ഹസ്ഖ്വര്‍ണ ബാഡ്ജിംഗും ഇടതുവശത്ത് കെടിഎം ബാഡ്ജിംഗും ചിത്രങ്ങളില്‍ കാണാം.

സ്വാര്‍ട്ട്പിലന്‍ ആണോ വിറ്റ്പിലന്‍ മോഡലാണോ ഇത് എന്ന് ഈ സമയം വെളിപ്പെടുത്തുക പ്രയാസകരമാണ്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഏതുവിധേനയും ബുദ്ധിമുട്ടാണ്. സ്വാര്‍ട്ട്പിലന്‍ ഒരു സിറ്റി സ്ക്രാംബ്ലര്‍ എന്ന് വിളിക്കുമ്പോള്‍, വിറ്റ്പിലനെ ഒരു കഫെ റേസര്‍ ആയിട്ടാണ് കാണുന്നത്.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഫീച്ചറുകളുടെ കാര്യം പരിശോധിച്ചാല്‍ ഇരുമോഡലുകളും ഡ്യുക്ക് 390-യില്‍ നിന്നുള്ള ഫീച്ചറുകള്‍ കടംഎടുക്കുമെന്നാണ് സൂചന. സസ്പെന്ഷന് യൂണിറ്റുകള്‍- മുന്നില്‍ USD ഫോര്‍ക്കുകള്‍, പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക്; ട്രെല്ലിസ് ഫ്രെയിം ഘടനയും ബ്രേക്കുകളും ഡ്യുക്ക് 390-യ്ക്ക് സമാനമായിരിക്കും.

ഇന്ത്യന്‍-സ്പെക്ക് ഹസ്ഖീസ് 401 യൂറോപ്യന്‍-സ്പെക്ക് മോഡലില്‍ നിന്ന് സ്വയം വേര്‍തിരിച്ചറിയാന്‍ ചില അധിക ആട്രിബ്യൂട്ടുകള്‍ നല്‍കും. ഉദാഹരണത്തിന്, ഇന്ത്യ-സ്പെക്ക് മോഡല്‍ യൂറോപ്പില്‍ ലഭ്യമായ സ്പോക്ക്ഡ് വീലുകള്‍ അലോയ് റിമ്മുകള്ക്കായി നീക്കംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ആകര്‍ഷകമായ രൂപകല്‍പ്പനയോടെ 2021 ഹ്യുണ്ടായി ട്യൂസേണ്‍ ഹൈബ്രിഡ്; വീഡിയോ

കൂടാതെ, ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പില്യണ്‍ ഗ്രാബ് റെയിലുകള്‍ സ്ഥാപിക്കും.

സവിശേഷതകളുടെ കാര്യത്തില്‍, സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായ ഓള്-എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, ബോഷില്‍ നിന്നുള്ള എബിഎസ്, പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകും.