കവസാക്കി നിഞ്ച ZX-25R-ന്റെ അരങ്ങേറ്റവും വൈകും
ക്വാർട്ടർ ലിറ്റർ സ്‌പോർട്‌സ് ബൈക്കായ നിഞ്ച ZX-25R-ന്റെ അവതരണം നീട്ടിവെക്കാൻ നിർബന്ധിതരായി കവാസാക്കി. ലോകവ്യാപകമായി പടർന്നുപിടിച്ച കൊവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബൈക്കിനെ പുറത്തിറക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്.

ദക്ഷിണേഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ ഏപ്രിൽ നാലിനാണ് പുത്തൻ 250 സിസി മോഡലിനെ അവതരിപ്പിക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി തീരുമാനിച്ചിരുന്നത്. ഇത് കമ്പനിക്ക് ആധിപത്യമുള്ള ഏറ്റവും വലിയ വിപണികളിൽ ഒന്നാണ്. മോട്ടോർസൈക്കിളിന്റെ പ്രീ-ബുക്കിംഗ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.

കൊവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആളുകളുടെ ഒത്തുചേരൽ തടയുന്നതിനായി സാമൂഹിക അകലം പാലിക്കൽ പോലുള്ള നടപടികളും ലോക്ക്ഡൗൺ തുടങ്ങിയവ നിലനിൽക്കുന്നതോടെ ഇത്തരം പരിപാടികളെല്ലാം ഉപേക്ഷിക്കാനാണ് വാഹന നിർമാതാക്കൾ തയാറാകുന്നത്.

2019 ലെ ടോക്കിയോ മോട്ടോർ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദർശിപ്പിക്കുന്നത്. തുടർന്ന് വലിയ ആരാധകവൃന്ദം തന്നെ സൃഷ്‌ടിക്കാൻ മോഡലിന് സാധിച്ചതും ശ്രദ്ധേയമായിരുന്നു. ക്വാർട്ടർ ലിറ്റർ സ്‌പോർട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോൾ മികച്ച പെർഫോമൻസ് കാഴ്‌ചവെക്കാൻ ബൈക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിഞ്ച ZX-25R-ന്റെ മിക്ക വിശദാംശങ്ങളും കവസാക്കി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പവർ ഔട്ട്പുട്ട് കണക്കുകളെ കുറിച്ച് ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. 249 സിസി, ഇൻലൈൻ-നാല് സിലിണ്ടർ എഞ്ചിൻ പരമാവധി 59 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

പ്രകടന കണക്കുകൾ ഇപ്പോഴും വെളിപ്പെടുത്താതെയിരിക്കുമ്പോൾ, ഒരു പ്രമോഷൻ വീഡിയോയിൽ ZX-25R അതിന്റെ അഞ്ചാമത്തെ ഗിയറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കുന്നത് പുറത്തുവന്നിട്ടുണ്ട്. ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, രണ്ട് പവർ മോഡുകൾ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഉൾപ്പെടുന്നു.

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ നിഞ്ച ZX-25R, ZX-6R ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇരട്ട-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, ഒരു എൽഇഡി ടെയിൽ ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഹനത്തിന്റെ സവിശേഷത പട്ടികയിൽ ഉൾപ്പെടുന്നു.
Most Read: ഇന്ത്യൻ നിരത്തുകളിൽ നിന്ന് മൺമറഞ്ഞു പോയ ചില ബൈക്കുകൾ

മോട്ടോർസൈക്കിളിലെ പ്രീമിയം ഹാർഡ്‌വെയറിൽ തഅപ്സൈഡ് ഡൗൺ ടെലിസ്ക്കോപിക് പ്രത്യേക ഫംഗ്ഷൻ ഫോർക്കുകളും പിന്നിൽ തിരശ്ചീന ബാക്ക്-ലിങ്ക് സസ്‌പെൻഷനും ലഭ്യമാകുന്നു.
Most Read: വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900 നേക്കഡ് സ്പോർട്‌സ് മാറിയതും കഴിഞ്ഞമാസമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി നിഞ്ച 300-ന്റെ ഉത്പാദനം നിർത്തിവെച്ചതിന്റെ ഫലമായാണ് Z900-ന്റെ വിൽപ്പനയിൽ നേട്ടമുണ്ടായത്.
Most Read: 2020 SV 650 ആഗോള വിപണിയിൽ അവതരിപ്പിച്ച് സുസുക്കി

2020 ഫെബ്രുവരിയിൽ കവസാക്കി Z900മൊത്തം 174 യൂണിറ്റുകൾ വിറ്റഴിച്ചു. നിഞ്ച 300 നിർത്തലാക്കിയതോടെ കവസാക്കിക്ക് വിപണിയൽ ഒരു ആധിപത്യം നഷ്ടമായെന്നു വേണം കരുതാൻ. ബിഎസ്-IV മോഡലുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് കവസാക്കി അവരുടെ ജനപ്രിയ മോഡലായ നിഞ്ച 300-ന്റെ നിർമാണം അവസാനിപ്പിച്ചത്.


Click it and Unblock the Notifications








