ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ ബൗണ്‍സ്. രാവിലെ 7 മുതല്‍ രാത്രി 7 മണിവരെയാണ് പ്രവര്‍ത്തനം.

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ബംഗളൂരുവിലും, ഹൈദരാബാദിലുമാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. വാഹനങ്ങളെല്ലാം അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം.

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ജേം ഷീല്‍ഡ് ഉപയോഗിച്ച് ബൗണ്‍സ് ജീവനക്കാര്‍ തന്നെയാണ് സ്‌കൂട്ടറുകള്‍ വൃത്തിയാക്കുന്നത്. അടുത്ത രണ്ട്-മൂന്ന് മാസത്തേക്ക് ഇതേ രീതിയില്‍ മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

വൈറസ്, ബാക്ടീരിയ എന്നിവയില്‍ നിന്ന് വാഹനത്തിന്റെ സമഗ്ര പരിരക്ഷയെ ഇത് സഹായിക്കുമെന്ന് ബൗണ്‍സ് അവകാശപ്പെടുന്നു. സാനിറ്റൈസേഷന്‍ പ്രക്രിയിലൂടെ കടന്ന് പോകുന്ന സ്‌കൂട്ടറുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഒട്ടിക്കുമെന്നും കമ്പനി അറിയിച്ചു.

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

സാനിറ്റൈസേഷന്‍ പ്രകീയയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കും. ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

MOST READ: പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പാലിച്ചാകും ഇനി മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും ബൗണ്‍സ് അറിയിച്ചു. ഇതോടൊപ്പം തന്നെ പുതിയ പ്ലാനുകളും കമ്പിനി അവതരിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ഒരാള്‍ക്ക് ദൈനംദിന, ദീര്‍ഘകാല അല്ലെങ്കില്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കാം. ദീര്‍ഘകാലത്തേക്ക് സാധാരണയായി രണ്ട് മാസമാണ് നല്‍കുക. ഒരു ബൗണ്‍സ് ഷെയര്‍ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, ഫുള്‍ ടാങ്ക് പെട്രോളും രണ്ട് ഹെല്‍മെറ്റുകളും ലഭിക്കും.

MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ഹെല്‍മെറ്റുകള്‍ മറ്റ് പല യാത്രക്കാരും ഉപയോഗിക്കുന്നതിനാല്‍, നിങ്ങളുടെ സ്വന്തം ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നതാകും നല്ലതെന്ന് ബൗണ്‍സ് വ്യക്തമാക്കി. യാത്ര ആരംഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് യാത്ര അവസാനിപ്പിക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്.

ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ബൗണ്‍സ് ജീവനക്കാര്‍ ആദ്യം സ്‌കൂട്ടര്‍ വൃത്തിയാക്കുകയും പിന്നീട് പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്യും. അതോടൊപ്പം തന്നെ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ഒപ്പം തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറും ബൗണ്‍സില്‍ നിന്ന് ലഭ്യമാകും.

More from DriveSpark

Article Published On: Tuesday, May 26, 2020, 14:25 [IST]
English summary
Lockdown Relaxation Bounce Restarts Operations. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X