ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇന്ത്യയിൽ നിർമ്മിച്ച ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിനെ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് മഹീന്ദ്ര ടൂ വീലേഴ്സ്. 50 സിസി ലുഡിക്സ് ICE സ്കൂട്ടറിന്റെ പൂർണ ഇലക്ട്രിക് പതിപ്പാണ് ഇ-ലുഡിക്സ്.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഈ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ് നിർമ്മിക്കുകയും ഫ്രഞ്ച് വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും അവിടെ പ്യൂഷോ മോട്ടോർസൈക്കിൾ ബ്രാൻഡിന് കീഴിൽ റീട്ടെയിൽ ചെയ്യുകയും ചെയ്യുന്നുണ്ട്.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇപ്പോൾ മഹീന്ദ്ര പൂഷോ ഇ-ലുഡിക്സ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. കൂടാതെ ഓട്ടോ എക്സ്പോയുടെ 15-ാം പതിപ്പിൽ ഇലക്ട്രിക് സ്കൂട്ടറിനെ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

മൂന്ന് കിലോവാട്ട് ബോഷ് ഇലക്ട്രിക് മോട്ടോറാണ് പൂഷോ ഇ-ലുഡിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ലിഥിയം അയൺ ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇത് പൂർണമായും ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും. സ്കൂട്ടറിന്റെ ഭാരം വെറും 85 കിലോഗ്രാം മാത്രമാണ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. പൂർണമായും ചാർജ്ജ് ചെയ്ത ബാറ്ററി സ്കൂട്ടറിന് 50 കിലോമീറ്റർ മൈലേജും നൽകുന്നു.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇന്ത്യയിൽ സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായി ഇ-ലുഡിക്സ് രാജ്യത്ത് അവതരിപ്പിക്കാമെങ്കിലും സവിശേഷതകളുടെ കാര്യത്തിൽ സ്കൂട്ടറിന് കുറവുണ്ടാകുമെന്ന് ഇതിനർത്ഥമില്ല. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഫ്രണ്ട് വീലിൽ ഡിസ്ക് ബ്രേക്ക് എന്നിവ ഉൾക്കൊള്ളുന്നതാണ് ഇ-ലുഡിക്‌സ്.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇ-സ്കൂട്ടറിന് മുൻവശത്ത് ഒരു അപ്സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

എന്നാൽ ഇന്ത്യൻ നിർമാതാവ് മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ് ബ്രാൻഡിന് കീഴിൽ ഇ-ലുഡിക്സ് വിപണിയിലെത്തിക്കുമോ അതോ പൂഷോ ഇ-സ്കൂട്ടറായി അവതരിപ്പിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. പൂഷോ ബ്രാൻഡിന് കീഴിൽ പുതിയ ഏഴ് പുതിയ ഉൽ‌പ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതി മഹീന്ദ്ര മുമ്പ് സ്ഥിരീകരിച്ചിരുന്നു.

ഓട്ടോ എക്സ്പോ 2020: ഇ-ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

ഇലക്ട്രിക് ഫോർ വീലർ സ്പേസിൽ ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്ര 8.25 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ eKUV100 പുറത്തിറക്കിയിരുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക്ക് കാറാക്കി eKUV100 നെ മാറ്റി.

Most Read Articles

Malayalam
English summary
Peugeot e-Ludix Unveiled At Auto Expo. Read in Malayalam
Story first published: Saturday, February 8, 2020, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X