ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

ഇന്ത്യൻ വിപണിയിൽ മോട്ടോ ഗുസ്സി V85 TT അവതരിപ്പിച്ചു. നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിലാണ് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചത്.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ അഡ്വഞ്ചർ നിരയിലാണ് V85 TT ഇടംപിടിക്കുന്നത്. മോട്ടോ ഗുസി V85 ട്യൂട്ടോ ടെറീനോയിൽ ഒരു വലിയ ഫ്യുവൽ ടാങ്ക്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, ഇരട്ട സ്‌പോർട് റൈഡിംഗിന് അനുയോജ്യമായ ടയറുകളുള്ള വലിയ സ്‌പോക്ക്ഡ് വീലുകൾ എന്നിവ പോലുള്ള മികച്ച സവിശേഷതകൾ ബൈക്കിൽ ഇടംപിടിക്കുന്നു.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

റെട്രോ രൂപമാണെങ്കിലും അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ മാന്യമായ ഇലക്ട്രോണിക്സ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രാക്ഷൻ കൺട്രോൾ, എബിഎസ്, റൈഡിംഗ് മോഡുകൾ, പതിവ് വിവരങ്ങൾ, ക്രൂയിസ് കൺട്രോൾ ക്രമീകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പൂർണ ടിഎഫ്ടി സ്ക്രീനും V85 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

853 സിസി എയർ-കൂൾഡ് ട്രാൻ‌വേഴ്‌സ് വി-ട്വിൻ ട്യൂൺഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 80 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ പുതിയ സ്റ്റീൽ-ട്യൂബ് ഫ്രെയിമാണ് V85 TT യിൽ മോട്ടോ വാഗ്ദാനം ചെയ്യുന്നത്. 229 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

മോട്ടോ ഗുസിയുടെ അഡ്വഞ്ചർ ബൈക്കിന്റെ സസ്‌പെൻഷനിൽ ഒരു യുഎസ്ഡി ഫോർക്കും ഒരു ഓഫ്-സെറ്റ് മോണോഷോക്കും ഉപയോഗിച്ചിരിക്കുന്നു. ഇവ രണ്ടും പ്രീലോഡ് വഴി ക്രമീകരിക്കാവുന്നവയാണ്. 19 ഇഞ്ച് വീൽ അപ്പ് ഫ്രണ്ടിലും 17 ഇഞ്ച് പിൻഭാഗത്തും നൽകിയിരിക്കുന്നു. ഈ സ്‌പോക്ക്ഡ് വീലുകൾ ട്യൂബ് ലൈസ് അല്ലെന്നത് ശ്രദ്ധേയം.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

വരാനിരിക്കുന്ന ടൈഗർ 900, ബിഎംഡബ്ല്യു F 850 GS എന്നിവയായിരിക്കും ഇന്ത്യൻ വിപണിയിൽ മോട്ടോ ഗുസിവി 85 ട്യൂട്ടോ ടെറീനോയുടെ പ്രധാന എതിരാളികൾ.

ഓട്ടോ എക്സ്പോ 2020: അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരയിലേക്ക് മോട്ടോ ഗുസി V85 TT എത്തി

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോട്ടോ ഗുസി V85 TT നിലവിൽ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണനി മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നതും അതിശയിപ്പിക്കുന്ന ഒന്നാണ്. അതിനാൽ 2020 ഏപ്രിൽ ഒന്ന് വരെ മാത്രമേ മോട്ടോർ സൈക്കിൾ വിൽപ്പനയ്‌ക്കെത്തുകയുള്ളൂ.

Most Read Articles

Malayalam
English summary
Auto Expo 2020: Moto Guzzi V85 TT Unveiled
Story first published: Friday, February 7, 2020, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X