Just In
- 17 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- Lifestyle
സമ്പത്ത് വര്ദ്ധിക്കുന്ന രാശിക്കാര് ഇവര്
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ അഡ്വഞ്ചർ ടൂറർ മോഡലായ ഹിമാലയനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു.

ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, സ്ലീറ്റ് ഗ്രേ എന്നിവയ്ക്ക് പുറമേ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രേവൽ ഗ്രേ നിറങ്ങളിൽ മോട്ടോർസൈക്കിൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. 299,000 ഫിലിപ്പൈൻ പെസാണ് പുതിയ ഹിമാലയൻ സ്വന്തമാക്കാനായി മുടക്കേണ്ടത്.

ഇന്ത്യൻ വിപണിയിലുള്ള ബിഎസ്-VI മോഡലിൽ നിന്നും ഒരു വ്യത്യാസങ്ങളുമില്ലാതെയാണ് വിദേശവിപണിയിലും പുതിയ ഹിമാലയൻ എത്തിയിരിക്കുന്നത്. മോട്ടോർസൈക്കിളിലെ ഫീച്ചർ പട്ടികയിൽ സ്വിച്ചബിൾ എബിഎസും ഹസാർഡ് സ്വിച്ചും എൻഫീൽഡ് ഉൾപ്പെടുത്തിയതു വരെ ശ്രദ്ധേയമായി.
MOST READ: അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

കാഴ്ചയിൽ ഹിമാലയന്റെ ഏറ്റവും പുതിയ ആവർത്തനം അതിന്റെ മുൻഗാമിയുടെ രൂപകൽപ്പന അതേപടി നിലനിർത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വിൻഡ്‌സ്ക്രീൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ ഇതിൽ തുടരുന്നു.

മെക്കാനിക്കൽ സവിശേഷതകളിൽ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയന് കരുത്തേകുന്നത്. ഇത് 24.5 bhp പവറും 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, 21 ഇഞ്ച് ഫ്രണ്ട് വീൽ എന്നിവയും സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്.

199 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. ഓഫ്-റോഡിംഗ്, ടൂറിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഈ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്നതും ശ്രദ്ധേയമാണ്.
MOST READ: സിറ്റി RS 1.0 ലിറ്റർ ടർബ്ബോ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, 800 mm സീറ്റ് ഉയരം, 218 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഹിമാലയനെ വ്യത്യസ്തമാക്കുന്നത്. ഉയര്‍ന്ന രീതിയില്‍ മൗണ്ട് ചെയ്ത മുന്‍വശം ഓഫ്-റോഡിംഗ് സാഹചര്യങ്ങളില്‍ സസ്‌പെന്‍ഷന്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നു.

ഇന്ത്യയിൽ പുതുതലമുറ ക്ലാസിക് 350, തണ്ടർബേർഡിന്റെ പകരക്കാരനാവുന്ന മെറ്റിയർ തുടങ്ങിയ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. അതേസമയം ഒരു എൻട്രി ലെവൽ 250 സിസി മോഡൽ തയാറാക്കാനുള്ള പദ്ധതിയും കമ്പനി വേണ്ടന്നുവെച്ചിട്ടുണ്ട്.