പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

ഏപ്രിൽ അവസാനത്തോടെ റോയൽ എൻഫീൽഡ് പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഏതായിരിക്കും പുത്തൻ മോഡലെന്ന് ഇതുവരെ സൂചനയൊന്നുമില്ല. എന്നാൽ വരാനിരിക്കുന്ന ബൈക്കിന് J1D എന്ന കോഡ് നാമമാണ് കമ്പനി നൽകിയിരിക്കുന്നത്.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേരുകൾ‌ റെട്രോ ക്ലാസിക് നിർമാതാക്കൾ വ്യാപാരമുദ്ര ചെയ്‌തിട്ടുണ്ട്. അവയിൽ‌ ഹണ്ടർ‌, ഷെർ‌പ, ഫ്ലൈയിംഗ് ഫ്ലീ, റോഡ്‌സ്റ്റർ എന്നിവയുണ്ട്. പുതിയ മോട്ടോർ‌സൈക്കിളിന് ഈ പേരുകൾ തന്നെയാണോ ഏത് വിഭാഗത്തിലായിരിക്കുമെന്നതും ഇപ്പോഴും അറിവായിട്ടില്ല.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

മിക്കവാറും ഒരു പുതിയ മോഡൽ തന്നെയാകാനാണ് സാധ്യത. അത് റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർ‌ബേഡിനെ വിപണിയിൽ നിന്നും മാറ്റിസ്ഥാപിക്കുമെന്നാണ് സൂചന. അല്ലെങ്കിൽ‌ അഡ്വഞ്ചർ ടൂററായ റോയൽ എൻ‌ഫീൽഡ് ഹിമാലയന്റെ കുഞ്ഞൻ പതിപ്പാകാനും സാധ്യതയുണ്ട്.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

അതേസമയം, വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിന് നിലവിലുള്ള മിക്ക മോഡലുകളും റോയൽ എൻഫീൽഡ് പരിഷ്ക്കരിക്കേണ്ടതുണ്ട്. ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ക്ലാസിക് 350, ഹിമാലയൻ, 650 ട്വിൻ തുടങ്ങിയ മോഡലുകൾ മാത്രമാണ് കമ്പനി ഇതുവരെ എഞ്ചിൻ നവീകരണം നടത്തിയിട്ടുള്ളത്.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

റോയൽ എൻഫീൽഡ് 500 സിസി ക്ലാസിക്, തണ്ടർബേർഡ് 500 എന്നിവ നിർത്തലാക്കുമെന്ന് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പുതിയ പേര്, പൂർണമായും ഉടച്ചുവാർത്ത സ്റ്റൈലിംഗും ഡിസൈനും ഉപയോഗിച്ച് വിപണിയിൽ എത്തിക്കുന്ന മീറ്റീർ എന്ന മോഡൽ തണ്ടർബേർഡിന് പകരമായി വിപണിയിൽ ഇടംപിടിക്കും.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

ഭാരം കുറഞ്ഞതും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമായ മോട്ടോർസൈക്കിളുകളിൽ വിൽപ്പനക്കെത്തിക്കാൻ ബ്രാൻഡ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീൽ കോമ്പിനേഷനുമുള്ള പുതിയതും പരിഷ്ക്കരിച്ചതുമായ റോയൽ എൻഫീൽഡ് ഹിമാലയന്റെ പരീക്ഷണയോട്ടങ്ങളും ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

പുതിയ മോഡൽ ഏതായിരിക്കുമെന്ന് പ്രവചിക്കാൻ എളുപ്പമല്ലെങ്കിലും, ഇത് ഒരു ചെറിയ ഹിമാലയൻ ആയിരിക്കാം, അല്ലെങ്കിൽ 250 സിസി ശ്രേണിയിലേക്ക് പ്രവേശിക്കാനുള്ള റോയൽ എൻഫീൽഡിന്റെ പുത്തൻ ബൈക്ക് അകാം. ഇത് ചെറുപ്പക്കാരും പരിചയസമ്പന്നരുമായ ഉപഭോക്താക്കളെയും സ്ത്രീ ഉപഭോക്താക്കളെയും ലക്ഷ്യമാക്കി എത്തിക്കുന്ന എൻ‌ഫീൽഡ് മോട്ടോർസൈക്കിളാകും.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

500 സിസി മോഡലുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷനെ ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. 2.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പിൻവാങ്ങലിന്റെ ആദര സൂചകമായി ഓരോ യൂണിറ്റിലും ക്ലാസിക് 500 'End of Build Specials' എന്ന് എഴുതിയിരിക്കുന്നതും ശ്രദ്ധേയമായിരുന്നു.

പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് ഉടൻ വിപണിയിലേക്ക്

കൂടാതെ ബിഎസ്-VI റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 യും ഈ മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 350 ബുള്ളറ്റിനായുള്ള ബുക്കിംഗ് കമ്പനി സ്വീകരിക്കാൻ തുടങ്ങിയിരുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നത് മാറ്റി നിർത്തിയാൽ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New Royal Enfield Bike Launching Next month. Read in Malayalam
Story first published: Thursday, March 12, 2020, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X