എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഓഫറുകളും പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളും അവതരിപ്പിച്ച് ശ്രദ്ധയാകർഷിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ വാഹന നിർമാണ കമ്പനികളെല്ലാം.

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

ഈ നിരയിലേക്ക് ടിവിഎസും ചില മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ്.തങ്ങളുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ എൻടോർഖിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിമായാണ് ടിവിഎസ്‌ എത്തിയിരിക്കുന്നത്.

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

സൂപ്പർ സ്ക്വാഡ് എന്നറിയപ്പെടുന്ന വേരിയന്റുകളിൽ അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക് പാന്തർ എന്നീ മാർവൽ സൂപ്പർ ഹീറോകളെ അനുസ്മരിപ്പിക്കുന്ന വ്യത്യസ്‌ത ഗ്രാഫിക്‌സും കളർ ഓപ്ഷനുകളുമാണ് ടിവിഎസ് അവതരിപ്പിക്കുന്നത്.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

സ്‌കൂട്ടറിന്റെ ഫ്രണ്ട് ആപ്രോണിലും സൈഡ് പാനലുകളിലുമെല്ലാം പ്രത്യേക വേരിയന്റുകൾ അവഞ്ചർ ബ്രാൻഡിംഗ് തീമുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് യുവഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

അയൺ മാൻ പതിപ്പിന് ഗോൾഡൻ ആക്സന്റുകളുള്ള ഒരു മാറ്റ് റെഡ് ഫിനിഷാണ് ലഭിക്കുന്നത്. ഇത് സൂപ്പർഹീറോയുടെ ഫ്ലൈയിംഗ് സ്യൂട്ടിനെ അനുകരിക്കുന്നു. ക്യാപ്റ്റൻ അമേരിക്ക ഓപ്ഷനിൽ ഒരു ബ്ലൂ പെയിന്റ് സ്കീം സവിശേഷതയാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

MOST READ: സ്പ്ലെൻഡർ പ്ലസ് ബ്ലാക്ക് ആൻഡ് ആക്സന്റ് എഡിഷൻ അവതരിപ്പിച്ച് ഹീറോ

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

കൂടാതെ ഫ്രണ്ട് ആപ്രോണിന്റെ സൈഡ് പാനലുകളിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡിന്റെ ചിത്രീകരണവുമുണ്ട്. ഇതിന് വൈറ്റ്, റെഡ് ആക്സന്റുകളും ലഭിക്കുന്നു. മറുവശത്ത് ബ്ലാക്ക് പാന്തർ വേരിയന്റിന് പർപ്പിൾ കളറുള്ള ഉള്ള ഒരു ബ്ലാക്ക് പെയിന്റ് സ്കീമാണ് പരിചയപ്പടുത്തുന്നത്.

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

എൽഇഡി ഹെഡ്‌ലാമ്പുകൾ, 12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന സ്കൂട്ടറിന്റെ ടോപ്പ് എൻഡ് റേസ് എഡിഷൻ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എൻ‌ടോർഖ് മാർവൽ സൂപ്പർ സ്‌ക്വാഡ് പതിപ്പ് വേരിയന്റുകൾ എത്തുന്നത്.

MOST READ: ലിറ്ററിന് 80 കിലോമീറ്റർ മൈലേജ്; ഞെട്ടെണ്ട! പരിചയപ്പെടാം സൂരജ് 325 ഡീസൽ മോട്ടോർസൈക്കിളിനെ

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

സ്റ്റാൻഡേർഡ് സ്കൂട്ടറിന് കരുത്തേകുന്ന അതേ 124.8 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് എൻ‌ടോർഖ് സൂപ്പർ സ്ക്വാഡ് വേരിയന്റിലും ഇടംപിടിച്ചിരിക്കുന്നത്. ഇത് 7,000 rpm-ൽ 9.38 bhp പവറും 5,500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

സ്റ്റാൻഡേർഡ് എൻ‌ടോർഖിന് 68,385 രൂപ മുതൽ വില ആരംഭിക്കുമ്പോൾ ടോപ്പ് എൻഡ് റേസ് എഡിഷനായി 74,865 രൂപ എക്സ്ഷോറൂം വില മുടക്കേണ്ടി വരും. എന്നാൽ പുതിയ സ്പെഷ്യൽ മാർവൽ സൂപ്പർ സ്ക്വാഡ് എഡിഷന് 77,865 രൂപയാണ് വില.

Most Read Articles

Malayalam
English summary
New TVS NTorq Marvel 'Super Squad' Edition Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X