ഓട്ടോ എക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

ഓട്ടോ എക്‌സ്‌പോയിൽ പുതിയ ക്രൂയിസർ മാക്‌സി സ്‌കൂട്ടർ പുറത്തിറക്കി ഒഖീനാവ. ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യത്തെ ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഖീനാവ ഓട്ടോടെക് അവതരിപ്പിച്ചിരിക്കുന്നത്.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

മികവുറ്റ സവിശേഷതകളും ആകർഷകമായ രൂപകൽപ്പനയും വലിയ അളവുകളും ഉൾക്കൊള്ളുന്ന പുതിയ മാക്‌സി സ്കൂട്ടർ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റേതൊരു സ്കൂട്ടറിനെയും പോലെ വേഗത കൈവരിക്കാനും അനായാസം കൈകാര്യം ചെയ്യാനും സാധിക്കും.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

സുസുക്കി ബർഗ്മാൻ സ്ട്രീറ്റിനും അപ്രീലിയ SXR160 മോഡലിനും തുല്യമായ അളവുകളാണ് ഒഖീനാവ ക്രൂയിസറിനുമുള്ളത്. 4 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ജോടിയാക്കിയ 3 കിലോവാട്ട് ബ്രഷ്ലെസ് ഇലക്ട്രിക് മോട്ടോറാണ് പുതിയ ഇലക്ട്രിക് മാക്‌സി സ്കൂട്ടർ.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

പൂർണ ചാർജിൽ പരമാവധി 120 കിലോമീറ്റർ മൈലേജും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയും ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യകളോടെയാണ് ഒഖീനാവ ക്രൂയിസറിലെ ബാറ്ററി സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് മൂന്ന് മുതൽ എട്ട് മണിക്കൂറിനുള്ളിൽ ക്രൂയിസറിൽ ബാറ്ററികൾ പൂർണമായും ചാർജ് ചെയ്യാൻ കഴിയും. അതേസമയം ഫാസ്റ്റ് ചാർജറിൽ ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

കണക്റ്റഡ് സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മികച്ച സവിശേഷതകളോടെയാണ് ഒഖീനാവ ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടർ വിപണിയിൽ എത്തിക്കുന്നത്.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, കീലെസ് എൻട്രി, യുഎസ്ബി ചാർജിംഗ് പോർട്ട്, ആന്റി തെഫ്റ്റ് അലാറം, സെൻട്രൽ ലോക്കിംഗ് എന്നിവയും ഈ ക്രൂയിസർ സ്കൂട്ടറിന്റെ ആകർഷണങ്ങളാണ്.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

അതോടൊപ്പം പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ആപ്രോണിന് പുറകിലുള്ള അധിക സംഭരണവും ശ്രദ്ധിക്കപ്പെടും. ഈ വർഷം പകുതിയോടെ പുതിയ ഒഖീനാവ ക്രൂയിസർ മാക്‌സി സ്കൂട്ടർ ഇന്ത്യയിൽ വിൽപ്പനക്കെത്തും. സ്കൂട്ടറിനായുള്ള ബുക്കിംഗ് വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

ഇന്ത്യൻ വിപണിയിലെ ആദ്യ ഇലക്ട്രിക്ക് മാക്‌സി സ്കൂട്ടറിൽ നിരവധി പെയിന്റ് സ്കീമുകളും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോഎക്സ്പോ 2020: ക്രൂയിസർ ഇലക്ട്രിക് മാക്‌സി സ്കൂട്ടറുമായി ഒഖീനാവ

വിപണിയിൽ ‌ എത്തിയാൽ ഒഖീനാവ ക്രൂയിസറിന് ഈ വിഭാഗത്തിൽ‌ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. എങ്കിലും സ്കൂട്ടറിന്റെ സവിശേഷതകൾ‌ കണക്കിലെടുത്താൽ ഏഥർ‌ 450 പോലുള്ളവ ഇലക്ട്രിക് സ്കൂട്ടറുകറുകളുടെ സാന്നിധ്യം വിൽപ്പനയെ ബാധിച്ചേക്കാം.

Most Read Articles

Malayalam
English summary
auto expo: Okinawa Cruiser Maxi-Scooter Unveiled
Story first published: Thursday, February 6, 2020, 19:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X