അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് പിയാജിയോ

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന നിര്‍മ്മാതാക്കളായ പിയാജിയോ. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്‌കൂട്ടറിനുണ്ട്.

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കൂട്ടറിന്റെ ഔദ്യോഗിക അവതരണത്തിന് ഒരുങ്ങുകയാണ് കമ്പനി. SXR160-യുടെ ഉത്പാദനം ബാരാമതിയിലെ പിയാജിയോ ഇന്ത്യയുടെ പ്ലാന്റില്‍ ആരംഭിച്ച് പ്രീമിയം സ്‌കൂട്ടര്‍ ഓഫറായി സ്ഥാപിക്കും.

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

അരങ്ങേറ്റം ഈ വര്‍ഷം ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ അതില്‍ മാറ്റം വരുത്തി. ചില ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

MOST READ: മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

അടുത്തിടെ സ്‌കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഒരു ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയോടെ ഡെലിവറി ആരംഭിക്കുമെന്നും ചില ഡീലര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നാണ് സൂചന.

MOST READ: വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

വരാനിരിക്കുന്ന മാക്‌സി-സ്‌കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ആണ് നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രം കാണിക്കുന്നത്. ഡ്യുവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാം.

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

വലിയ വിന്‍ഡ്സ്‌ക്രീനും മോഡലിന്റെ സവിശേഷതയാണ്. ബിഎസ് VI ശ്രേണിയിലുള്ള എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ചും കരുത്തും ടോര്‍ക്കും സംബന്ധിച്ച വിവരങ്ങളും നിലവില്‍ ലഭ്യമല്ല.

MOST READ: മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒമേഗ സെയ്കി; ഡെലിവറി വരും വര്‍ഷം

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

വലിയ സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍. മുന്‍വശത്ത് സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന പിയാജിയോ

വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടി അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സവിശേഷതകള്‍ക്ക് പുറമെ ഗ്രീന്‍, റെഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Piaggio Announced Aprilia SXR 160 Production Start Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X