ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

കഴിഞ്ഞ മാസത്തെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ തകർച്ച നേരിട്ട് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. 2020 ഓഗസ്റ്റിൽ 35,105 യൂണിറ്റുകളാണ് കമ്പനിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്.

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

ഇത് 2019 ഓഗസ്റ്റിൽ ഇന്ത്യയിൽ വിറ്റഴിച്ച 48,627 യൂണിറ്റുകളേക്കാൾ 27.81 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനാണ് (FADA) ബ്രാൻഡിന്റെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

എന്നാൽ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും ഇരുചക്ര വാഹന വിഭാഗത്തിലെ റോയൽ എൻഫീൽഡിന്റെ വിപണി വിഹിതം 2019 ഓഗസ്റ്റിലെ 3.86 ശതമാനത്തിൽ നിന്ന് 2020 ഓഗസ്റ്റിൽ 3.91 ശതമാനമായി ഉയർന്നത് ശ്രദ്ധേയമായി.

MOST READ: പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് ഇന്ത്യയിൽ ബുള്ളറ്റ് 350, ക്ലാസിക് 350, ഹിമാലയൻ, കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 തുടങ്ങിയ മോഡലുകളാണ് നിരത്തിലെത്തിച്ചത്.

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

അതേസമയം 2020 ഓഗസ്റ്റിൽ ഇരുചക്ര വാഹന രജിസ്ട്രേഷനിൽ 28.71 ശതമാനം ഇടിവുണ്ടായതായും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ഓഗസ്റ്റിൽ 12,60,722 യൂണിറ്റായിരുന്നത് ഇത്തവണ 8,98,775 യൂണിറ്റായി ചുരുങ്ങി.

MOST READ: 401 ഇരട്ടകൾ 2020 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

റോയൽ എൻഫീൽഡിന്റെ ആഭ്യന്തര വിപണി വിൽപ്പനയും കയറ്റുമതിയും ചേർന്ന് കഴിഞ്ഞ വർഷത്തെ 52,904 യൂണിറ്റുകളിൽ നിന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് 50,144 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 48,752 യൂണിറ്റ് കയറ്റുമതി വിൽപ്പന 38 ശതമാനം ഇടിഞ്ഞ് ഇത്തവണ 2,573 യൂണിറ്റായി.

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

കമ്പനിയുടെ 119 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് പുറത്ത് ഒരു അസംബ്ലി പ്ലാന്റും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനയിലാണ് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം റോയൽ എൻഫീൽഡ് തുടങ്ങിയിരിക്കുന്നത്.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

ബ്രാൻഡിന്റെ മുൻനിര മോഡലുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍ എന്നീ മൂന്ന് മോട്ടോർസൈക്കിളുകളുടെയും അസംബിള്‍ പ്രവര്‍ത്തനമാകും ഇവിടെ തുടക്കത്തില്‍ നടക്കുക. മൂവർക്കും അന്താരാഷ്ട്ര വിപണിയിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിലേക്ക് ക്ലാസിക് നിർമാതാക്കളെ എത്തിച്ചത്.

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

കമ്പനിയുടെ പ്രാദേശിക വിതരണക്കാരനായ ഗ്രൂപോ സിമ്പയുമായി സഹകരിച്ചാകും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയായ അര്‍ജന്റീനയില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രവേശിച്ച 2018 മുതല്‍ ഇരു ബ്രാന്‍ഡുകളും പങ്കാളികളാണ്.

Most Read Articles

Malayalam
English summary
Royal Enfield Witnessed A 27.81 Percent Decline In August 2020 Sales. Read in Malayalam
Story first published: Sunday, September 13, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X