ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വലിയ സൂപ്പർ ബൈക്ക് വാഹന നിര നീക്കം ചെയ്തു. ഏപ്രിൽ 1 മുതൽ പുതിയ കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ എല്ലാ ബിഎസ് IV വാഹനങ്ങളുടെയും വിൽപ്പന രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരുന്ന എല്ലാ സൂപ്പർ ബൈക്കുകളും ബിഎസ് IV കംപ്ലയിന്റ് ആയിരുന്നു, അവ രാജ്യത്ത് വിൽക്കാൻ കഴിയില്ല.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

അതിനാൽ, കമ്പനി എല്ലാ വലിയ സൂപ്പർ ബൈക്കുകളും അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് നീക്കംചെയ്‌ത് വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തു.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

V-സ്ട്രോം 650, GSX-S 750, GSX-S 1000, GSX-SF 1000, GSX-R 1000, V-സ്ട്രോം 1000, ഹയാബൂസ എന്നിവയാണ് ഇന്ത്യയിലെ സുസുക്കിയിൽ നിന്നുള്ള വലിയ ബൈക്ക് പട്ടികയിൽ ഉൾപ്പെടുന്നവ. ഈ പട്ടികയിൽ, V-സ്ട്രോം 650, ഹയാബൂസ എന്നീ രണ്ട് മോട്ടോർസൈക്കിളുകളുടെ വിധി സുസുക്കി സ്ഥിരീകരിച്ചു.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

ആദ്യം ഐതിഹാസിക മോട്ടോർസൈക്കിളായ ഹയാബൂസയെക്കുറിച്ച് പറയുമ്പോൾ ബ്രാൻഡിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ നിന്ന് മോഡൽ ശാശ്വതമായി നീക്കം ചെയ്യുമെന്നും വാഹനത്തിന്റെ വിൽപ്പന ഇന്ത്യൻ വിപണിയിൽ നിർത്തുമെന്നും സുസുക്കി സ്ഥിരീകരിച്ചു.

MOST READ: ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

സമീപഭാവിയിൽ മോട്ടോർസൈക്കിളിന് ബിഎസ് VI അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. എന്നിരുന്നാലും, ഐതിഹാസിക സൂപ്പർബൈക്കിന്റെ പുതുതലമുറ പതിപ്പിൽ സുസുക്കി പ്രവർത്തിക്കുന്നു. ഈ പുതിയ മോട്ടോർസൈക്കിൾ ആഗോളതലത്തിലും ഇന്ത്യയിലും 2022 ഓടെ മാത്രമേ കമ്പനി അവതരിപ്പിക്കൂ.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

V-സ്ട്രോം 650 ആണ് പട്ടികയിലുള്ള അടുത്ത മോട്ടോർസൈക്കിൾ. ബിഎസ് VI അപ്‌ഡേറ്റിനായി മോട്ടോർസൈക്കിൾ സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

വാസ്തവത്തിൽ, വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ഒരേയൊരു വലിയ ബൈക്കാണ് സുസുക്കി V-സ്ട്രോം 650 CT. ബിഎസ് VI-കംപ്ലയിന്റ് V-സ്ട്രോം 650 XT -യുടെ ടീസർ അടുത്തിടെ വെബ്‌സൈറ്റിൽ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. മോട്ടോർസൈക്കിൾ വരും ആഴ്ചകളിൽ വിപണിയിൽ എത്തുമെന്ന് ടീസർ സൂചിപ്പിക്കുന്നു.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

ഈ രണ്ട് മോട്ടോർസൈക്കിളുകൾ കൂടാതെ, ശേഷിക്കുന്ന മോഡലുകളുടെ ഭാവി ഇനിയും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഏത് മോഡലിന് പരിഷ്കരണം ലഭിക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും സുസുക്കി പുറത്തുവിട്ടിട്ടില്ല.

Most Read Articles

Malayalam
English summary
Suzuki superbikes removed from India website awaiting bs6 update soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X