സുസുക്കി V-സ്‌ട്രോം 160 -യുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
മിനി അഡ്വഞ്ചര്‍ ബൈക്കിന്റെ പുതിയ പേറ്റന്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തി സുസുക്കിയുടെ ചൈനീസ് പങ്കാളിയായ ഹൊജു. സുസുക്കി V- സ്‌ട്രോം 160 മോഡലിന്റെ ചിത്രങ്ങളാണിതെന്നും സൂചനയുണ്ട്.

സുസുക്കി V-സ്‌ട്രോം 1050 -ല്‍ നിന്ന് ധാരാളം ഡിസൈന്‍ ഘടകങ്ങള്‍ പങ്കിടുന്നത് ചിത്രങ്ങളില്‍ കാണാം. സിഗ്‌നേച്ചര്‍ ബേക്ക് അപ്പ് ഫ്രണ്ട്, വലിയ വിന്‍ഡ്സ്‌ക്രീന്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, വൈഡ് സിംഗിള്‍ -പീസ് സീറ്റും ചങ്കി ഗ്രാബ് റെയിലും ബൈക്കിന്റെ സവിശേഷതകളാണ്. സൈഡ് പാനലുകള്‍ ബൈക്കിന് ആകര്‍ഷകമായ ഫിനിഷും നല്‍കുന്നു.

ഒപ്പം ഉയരവും വീതിയുമുള്ള ഹാന്‍ഡില്‍ബാറുകള്‍ക്ക് സാധാരണ ഹാന്‍ഡ് ഗാര്‍ഡുകളുണ്ട്. അത് സാഹസിക ശൈലിയിലുള്ള ഏത് മോഡലിലും നിര്‍ബന്ധമാണെന്ന് തോന്നുന്നു.

അലോയ് വീലുകള്‍, ഒരു പ്ലാസ്റ്റിക് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, പുറംകവചമുള്ള ഒരു എക്സ്ഹോസ്റ്റ്, രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയും ബൈക്കില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍, ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന ബൈക്ക് സുസുക്കി V-സ്‌ട്രോമിന്റെ ചെറിയ പതിപ്പായി മാറുമെന്നതിന് തെളിവുകളൊന്നുമില്ല. ഈ വര്‍ഷം തുടക്കത്തില്‍ ഹൊജു DR300 എന്നൊരു മോഡലിനെ വെളിപ്പെടുത്തിയിരുന്നു.
MOST READ: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

ഈ രൂപകല്‍പ്പന തീര്‍ച്ചയായും ഒരു മിനി മിനി അഡ്വഞ്ചര്‍ മോഡലിനെ ആകര്‍ഷിക്കുന്നതായി തോന്നുന്നു. മാത്രമല്ല സുസുക്കിക്ക് ഇതിനകം തന്നെ ഇന്ത്യയില്‍ സുസുക്കി ജിക്‌സര്‍ 155 വില്‍പനയ്ക്കെത്തിച്ചിട്ടുണ്ട്.

അതിനാല്‍ പുതിയ 160 സിസി സാഹസിക ബൈക്ക് ചൈനയിലും ഹൊജു ബ്രാന്‍ഡിനു കീഴിലും മാത്രമേ വില്‍ക്കാന്‍ സാധ്യതയുളളു. എന്നാല്‍ മറ്റ് ചില വിപണികള്‍ക്ക് സുസുക്കി V-സ്‌ട്രോമിന്റെ ചെറിയ പതിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ എന്‍ട്രി ലെവല്‍ മാക്സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അടുത്തിടെ സുസുക്കി സമ്മാനിച്ചിരുന്നു. ബ്ലൂ കളര്‍ നല്‍കിയാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ മനോഹരമാക്കിയിരിക്കുന്നത്.

കാഴ്ച്ചയിലും സ്‌പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച് ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications








