ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. ഏകദേശം 61,000 രൂപ വരെ വിലമതിക്കുന്ന ഓഫറുകളാണ് ബ്രാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ട്രയംഫ് നിരയില്‍ നിന്നുള്ള സ്ട്രീറ്റ് ട്വിന്‍, സ്പീഡ് മാസ്റ്റര്‍, ബോണവില്ലെ T100, T120 മോട്ടോര്‍സൈക്കിളുകളിലാണ് 61,000 രൂപ വില വരുന്ന സൗജന്യ ആക്സറികൾ ലഭിക്കുന്നത്. 2020 ഓഗ്സ്റ്റ് മാസത്തില്‍ മാത്രമാകും ഈ ഓഫര്‍ ലഭ്യമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ഉത്സവ നാളുകളില്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ച സ്ട്രീറ്റ് ട്വിന്‍, സ്പീഡ് മാസ്റ്റര്‍ മോഡലുകളെ നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ച് സ്‌കോഡ

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

അതേസമയം ബോണവില്ലെ T100, T120 മോഡലുകളെ നേരത്തെ തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങള്‍ക്ക് യഥാക്രമം 8.87 ലക്ഷം, 9.97 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം നിരവധി ആക്‌സസറികള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫംഗ്ഷണല്‍, കോസ്മെറ്റിക്, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. റിയര്‍ ഗ്രാബ് റെയില്‍, ലഗേജ് റാക്ക്, പനീര്‍ ലഗേജ് ബോക്സുകള്‍, റൈഡര്‍ ആന്‍ഡ് പില്യണ്‍ ബാക്ക് റെസ്റ്റ്, എഞ്ചിന്‍ ബാഷ് പ്ലേറ്റ്, ചെയിന്‍ ഗാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ഉപഭോക്താവിന് അവരുടെ മോട്ടോര്‍സൈക്കിളില്‍ ചില പ്രത്യേകതകള്‍ ചേര്‍ക്കുന്നതിനായി കോസ്മെറ്റിക് ആക്‌സസറികള്‍ തെരഞ്ഞെടുക്കാനാകും. വാല്‍വ് ക്യാപ്സ്, ഓയില്‍ റിസര്‍വോയര്‍ ക്യാപ്, ക്ലച്ച് കവറുകള്‍, ബാര്‍-എന്‍ഡ് മിററുകള്‍, ബ്ലാക്ക്-ഫിനിഷ്ഡ് വീലുകള്‍, നിറമുള്ള ഫ്ലൈ സ്‌ക്രീന്‍ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

900 സിസി പാരലല്‍ ടിന്‍ എഞ്ചിനാണ് ബോണവില്ലെ T100 -ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 5,750 rpm -ല്‍ 55 bhp കരുത്തും 3,050 rpm -ല്‍ 77 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

1,200 സിസി പാരലല്‍ ടിന്‍ എഞ്ചിനാണ് ബോണവില്ലെ T120 -യ്ക്ക് കരുത്ത് നല്‍കുന്നത്. 6,550 rpm-ല്‍ 79 bhp കരുത്തും 3,100 rpm-ല്‍ 105 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

എഞ്ചിനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ഫീച്ചറുകള്‍ എല്ലാം ഇരുമോഡലിലും ഏറെക്കുറെ സമാനമാണ്. ഇതില്‍ സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Triumph Bonneville Range Gets Free Accessories Worth Rs 61,000. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X