അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

അപ്പാച്ചെ 200 4V-യുടെ വിലകുറഞ്ഞ വേരിയന്റ് പുറത്തിറക്കുമെന്ന് ടിവിഎസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന്റെ രൂപത്തില്‍ ഈ പതിപ്പ് വിപണിയില്‍ എത്തുകയും ചെയ്തു.

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

1,23,500 രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറും വില. ഇതിനുമുമ്പ്, അപ്പാച്ചെ 200 നിരയില്‍ ഡ്യുവല്‍ എബിഎസ് ഓപ്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിന്റെ വില 1,28,550 ആയിരുന്നു.

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

സിംഗിള്‍ എബിഎസ് അപ്പാച്ചെ 200 ഡ്യുവല്‍ എബിഎസിനേക്കാള്‍ 5,000 രൂപ കുറവാണ്. ഇപ്പോഴിതാ, ടിവിഎസ് അവരുടെ അപ്പാച്ചെ 200 ശ്രേണിയുടെ വിലയില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സിംഗിള്‍ എബിഎസ് വേരിയന്റിന് 2,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

ഇതോടെ ഈ മോഡലിനായി ഉപഭോക്താക്കള്‍ ഇനി 1,25,500 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഡ്യുവല്‍ എബിഎസ് അപ്പാച്ചെ 200-ന് ഇപ്പോള്‍ 1,500 രൂപയും കമ്പനി വര്‍ധിപ്പിച്ചു. ഇതോടെ 1,30,050 രൂപ എക്‌സ്‌ഷോറും വിലയായി ഉയര്‍ന്നു.

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

സൗന്ദര്യാത്മകവും സ്പെസിഫിക്കേഷനും അനുസരിച്ച് ബൈക്കില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. RTR 200 4V-യുടെ പുതിയ സൂപ്പര്‍-മോട്ടോ വേരിയന്റ് രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

ഡിസൈന്‍ തിരിച്ചുള്ള ബൈക്ക് ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന് സമാനമാണ്. ചില പ്രധാന സവിശേഷതകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതില്‍ പുതിയ ക്ലോ-സ്‌റ്റൈല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് ഉള്‍പ്പെടുന്നു.

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

ഏറ്റവും പ്രധാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റേസ് ടെലിമെട്രി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് നിസാൻ

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് GTT (ഗ്ലൈഡ് ത്രൂ ടെക്‌നോളജി) ഫീച്ചറുകളും ബൈക്കിന് ലഭിക്കുന്നു, അതിനാല്‍ ട്രാഫിക്കില്‍ എളുപ്പത്തില്‍ ബൈക്ക് ക്രാള്‍ ചെയ്യാന്‍ കഴിയും. 'ഫെതര്‍ ടച്ച്' സ്റ്റാര്‍ട്ടിംഗ്, റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ (RLP), സ്റ്റാന്‍ഡേര്‍ഡ് റേസ്-ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയും ഇതിലുണ്ട്.

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ റേസ് ട്യൂണ്‍ ചെയ്ത KYB മോണോ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇവ കൂടാതെ, മികച്ച സവാരി ഗുണനിലവാരത്തിനും മെച്ചപ്പെട്ട സ്ഥിരതയ്ക്കും സ്ട്രീറ്റ്‌ഫൈറ്റര്‍ ക്ലാസ് ഹൈ-പെര്‍ഫോമന്‍സ് റേഡിയല്‍ റിയര്‍ ടയറും സ്ഥാനം നേടുന്നു.

MOST READ: അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

197 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് കരുത്ത്. ഈ യൂണിറ്റ് 20.5 bhp കരുത്തും 16.8 Nm torque ഉം സൃഷ്ടിക്കുന്നു. 127 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ബജാജ് പള്‍സര്‍ NS200, ഹോണ്ട ഹോര്‍നെറ്റ് 2.0, ഹീറോ എക്‌സ്ട്രീം 200R എന്നിവരാണ് എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS Apache 200 Single ABS Price Increased. Read in Malayalam.
Story first published: Thursday, October 22, 2020, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X