KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

KUV100 NXT മോഡലിന് പുതിയ ഡ്യുവല്‍ ടോണ്‍ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര. 7.35 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

ഉയര്‍ന്ന പതിപ്പായ K8 മോഡലില്‍ മാത്രമാകും ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. നിലവില്‍ വിപണിയില്‍ ഉള്ള മോണോ-ടോണ്‍ കളര്‍ ഓപ്ഷനോക്കാള്‍ 7,500 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്.

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

ഡ്യുവല്‍-ടോണ്‍ വേരിയന്റ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സില്‍വര്‍ വിത്ത് ബ്ലാക്ക് റൂഫ്, റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉള്‍പ്പെടുന്ന രണ്ട് നിറങ്ങളില്‍ ഇപ്പോള്‍ വാഹനം തെരഞ്ഞെടുക്കാം. സ്റ്റാന്‍ഡേര്‍ഡ് K8 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡ്യുവല്‍-ടോണ്‍ മോഡലിന് മറ്റ് മാറ്റങ്ങളൊന്നുമില്ല.

MOST READ: പുതിയ നഗരങ്ങളിലേക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

ഉയര്‍ന്ന പതിപ്പില്‍ ലഭ്യമായ ഫീച്ചറുകള്‍ എല്ലാം തന്നെ വാഹനത്തിലും ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI-ലേക്ക് നവീകരിച്ച പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്.

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് നിസാൻ

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

ക്രോം ആവരണത്തോടെയുള്ള ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്‌പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

15 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷത. പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ് അകത്തളം ഒരുങ്ങുന്നത്.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോസ് എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, October 21, 2020, 17:48 [IST]
English summary
Mahindra Introduced KUV100 NXT Dual-Tone Variant. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X