അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

2017-ല്‍ ടിവിഎസ് അതിന്റെ മുന്‍നിര മോഡലായ അപ്പാച്ചെ RR310 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടിവിഎസ്, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിവ സംയുക്തമായാണ് മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചെടുത്തത്.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

2018-ല്‍ ഇത് രണ്ട് ബിഎംഡബ്ല്യു G 310 R, G 310 GS എന്നിങ്ങനെ രണ്ട് മോഡലുകളും നിര്‍മ്മിച്ചു. ആദ്യത്തേത് ഒരു സ്ട്രീറ്റ്‌ഫൈറ്റര്‍ ആണെങ്കില്‍ രണ്ടാമത്തേത് ഒരു സാഹസിക മോട്ടോര്‍സൈക്കിളാണ്. ഇതിനു വിപരീതമായി, ടിവിഎസ് ഓഫര്‍ ചെയ്തിരുന്നത് പൂര്‍ണ്ണമായും സ്‌പോര്‍ട്‌സ് ടൂററാണ്.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

ഭാവിയില്‍ G 310-ന്റെ സ്പോര്‍ട്സ് ബൈക്ക് വേരിയന്റ് ബിഎംഡബ്ല്യു അവതരിപ്പിക്കും. ഇത് 'G 310 RR' എന്ന് നാമകരണം ചെയ്യപ്പെടും. ടിവിഎസിനെ സംബന്ധിച്ചിടത്തോളം, ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിലൂടെ അതിന്റെ നിര വിപുലീകരിക്കും.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

RR310 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോര്‍സൈക്കിളുകള്‍ 2021-ല്‍ പരിഗണനയിലാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ എന്‍. രാധാകൃഷ്ണന്‍ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു. ഈ പുതിയ മോഡലുകളില്‍ ഒരു സ്ട്രീറ്റ്‌ഫൈറ്ററും അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളും ഉള്‍പ്പെടും.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്കുകളുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനാല്‍, ടിവിഎസ് ഈ വിപണിയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

ഈ പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വില ബീമര്‍ കൗണ്ടര്‍പാര്‍ട്ടിനേക്കാള്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല കെടിഎം 250 അഡ്വഞ്ചര്‍, ഹീറോയുടെ വരാനിരിക്കുന്ന 300 സിസി മോട്ടോര്‍സൈക്കിളുകളാകും ഈ പതിപ്പിന് എതിരാളികളാകുക.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

റിവേഴ്സ്-ഇന്‍ലൈന്‍ 312.2 സിസി സിംഗിള്‍ സിലിണ്ടര്‍, ഇന്‍ലൈന്‍-4 എഞ്ചിന്‍ എന്നിവയാണ് ടിവിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 34 bhp കരുത്തും 27.3 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കും. റേസ് ട്യൂണ്‍ സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. മോട്ടോര്‍ സൈക്കിള്‍ ഡ്യുവല്‍ ചാനല്‍ എബിഎസും നിര്‍മ്മാതാക്കള്‍ നല്‍കും.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

റൈഡ്-ബൈ-വയര്‍ സിസ്റ്റത്തിനൊപ്പം (റൈഡ് മോഡുകള്‍) ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് X കണക്ട് സാങ്കേതികവിദ്യയും ബൈക്ക് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പാച്ചെ RR310 പോലെ തന്നെ മള്‍ട്ടി-കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഇതിന് ലഭിക്കും.

MOST READ: ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

സസ്പെന്‍ഷന്‍ സജ്ജീകരണം RR310-ന് സമാനമായിരിക്കും, ഗോള്‍ഡന്‍-ഫിനിഷുള്ള USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്ക് സസ്പെന്‍ഷനുമാകും ലഭിക്കുക. അതേസമയം ബൈക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

അപ്പാച്ചെ RR310 അടിസ്ഥാനമാക്കി അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്

അപ്പാച്ചെ സീരീസ് മോട്ടോര്‍സൈക്കിളുകളുടെ 40 ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചതായി ടിവിഎസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി RTR 200 4V പതിപ്പിന്റെ പരിഷ്‌ക്കരിച്ച മോഡല്‍ ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചു. പുതുക്കിയ മോട്ടോര്‍സൈക്കളിന് 1.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Apache RR310 Based Adventure Bike Launching Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X