ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഇളവുകള്‍ നല്‍കിയാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നത്.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

കഴിഞ്ഞ ദിവസം ടാറ്റ ശമ്പളത്തില്‍ 20 ശതമാനം വെട്ടികുറയക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസും രംഗത്തെത്തിയിരിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഉത്പാദനത്തിലും, വില്‍പ്പനയിലും ഗണ്യമായ ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ഇത് മൂലമാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. 2020 മെയ് മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ശമ്പളമാകും കുറയ്ക്കുക.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനി ആറു മാസത്തേക്ക് (2020 മെയ് മുതല്‍ ഒക്ടോബര്‍ വരെ) വിവിധ തലങ്ങളില്‍ താല്‍ക്കാലികമായി ശമ്പളം കുറയ്ക്കുന്നു. ജൂനിയര്‍ എക്‌സിക്യൂട്ടീവ് തലത്തില്‍ 5 ശതമാനവും സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ശമ്പളം കുറയ്ക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

MOST READ: 2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഹൊസൂരിലെ കമ്പനിയുടെ ഉത്പാദന കേന്ദ്രം 2020 മാര്‍ച്ച് 23 മുതല്‍ അടച്ചുപൂട്ടുകയും ചെയ്തു.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ഉടന്‍ തന്നെ വിക്ടര്‍, സ്‌കൂട്ടി സെറ്റ് 110 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ബ്രാന്‍ഡിന്റെ പ്രധാന സാന്നിധ്യമാണ് വിക്ടര്‍.

MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ടിവിഎസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട് ബിഎസ് VI സ്‌കൂട്ടി സെറ്റ് 110. ടിവിഎസില്‍ നിന്നുള്ള മറ്റ് മോട്ടോര്‍സൈക്കിളുകളെപ്പോലെ തന്നെ ഏറെ പ്രചാരം നേടിയ മോഡലുകളില്‍ ഒന്നാണ് വിക്ടര്‍.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ വിക്ടര്‍, സെസ്റ്റ് 110 എന്നിവയ്ക്ക് ഇതുവരെ അവരുടെ ബിഎസ് VI പരിഷ്‌ക്കരണം ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി വില്‍പ്പനക്ക് എത്തുന്ന വിക്ടര്‍ കാലത്തിനൊത്ത മാറ്റങ്ങളുമായി വിപണിയില്‍ തുടരുമ്പോള്‍ മാന്യമായ വില്‍പ്പനയാണ് കൈവരിക്കുന്നത്.

Most Read Articles

Malayalam
English summary
TVS Employees Take Pay Cut For Six Months Due To Covid-19 Pandemic. Read in Malayalam.
Story first published: Tuesday, May 26, 2020, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X