Just In
- 34 min ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
- 43 min ago
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
- 1 hr ago
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- 1 hr ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
Don't Miss
- Movies
പ്രണയമെന്നും ഗ്രൂപ്പീസമെന്നും കരുതിയവര്‍ക്ക് മുന്നില്‍ വഴക്കടിച്ച് റിതുവും അഡോണിയും
- News
ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം
- Lifestyle
കേരളത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകുന്ന സെന്ററുകള്‍
- Sports
IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിഗ്നസ് X125 -ന് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് സമ്മാനിക്കാന്‍ യമഹ
തങ്ങളുടെ 125 സിസി സ്കൂട്ടറായ സിഗ്നസ് X125 -ന് പുതിയ പതിപ്പ് സമ്മാനിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി എന്ന് പേരിട്ടിരിക്കുന്ന പതിപ്പ് 2020 ഒക്ടോബര്‍ 20 -ന് വിപണിയില്‍ എത്തും.

മാതൃരാജ്യമായ ജപ്പാനിലാകും സ്കൂട്ടര്‍ ആദ്യം വിപണിയില്‍ എത്തുക. സ്കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായിരിക്കുമെങ്കിലും, യമഹയുടെ YZR M1 മോട്ടോജിപി മെഷീനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് സൂചന.

'മോണ്‍സ്റ്റര്‍ എനര്‍ജി' ബ്രാന്‍ഡിംഗും നിരവധി ഭാഗങ്ങളില്‍ ലോഗോയും ഉപയോഗിച്ച് ബ്ലാക്ക്, ബ്ലു കളര്‍ ഓപ്ഷനും സ്കൂട്ടറില്‍ പ്രതീക്ഷിക്കാം. 124 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് എഞ്ചിനാണ് യമഹ സിഗ്നസ് X -ന് കരുത്ത് നല്‍കുന്നത്.
MOST READ: പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്

ഈ എഞ്ചിന് 7,500 rpm -ല്‍ 9.7 bhp കരുത്തും 6,000 rpm -ല്‍ 9.9 Nm torque ഉം സൃഷ്ടിക്കും. ഇരുവശത്തും 12 ഇഞ്ച് അലോയ് വീലുകളിലാണ് സ്കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷനായി ഒരു ജോഡി പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇരട്ട റിയര്‍ ഷോക്ക് അബ്സോര്‍ബറുകളും ഉണ്ട്.

ബ്രേക്കിംഗ് ഹാര്ഡ്വെയര് രണ്ട് അറ്റത്തും ഒരു ഡിസ്ക് സജ്ജീകരണം ഉള്‍ക്കൊള്ളുന്നു. സുരക്ഷയ്ക്കായി ഒരു ഡ്യുവല്‍ ചാനല്‍ എബിഎസ് അല്ലെങ്കില്‍ യുബിഎസും തെരഞ്ഞെടുക്കാന്‍ സാധിക്കും.
MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

സിഗ്നസിന്റെ ഭാരം 119 കിലോഗ്രാം ആണ്. 6.5 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്കാണ് ലഭിക്കുന്നത്. സ്കൂട്ടറിന് ഒരു പരമ്പരാഗത ഹെഡ്ലാമ്പും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. അതേസമയം ടെയില്‍ ലാമ്പ് എല്‍ഇഡി യൂണിറ്റാണ്.

സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഷാര്‍പ്പ് ബോഡി പാനലുകള്‍, അലോയ് വീലുകള്‍ എന്നിവ വശങ്ങളെ മെച്ചപ്പെടുത്തുന്നു. പിന്‍ഭാഗത്ത് വളരെ ആകര്‍ഷകമായ എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററും സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകളും ഉണ്ട്.
MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

യമഹ ഒരു പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് സിഗ്നസ് ഗ്രിഫസില് ഒരുക്കിയിരിക്കുന്നത്. അത് ഏറ്റവും നൂതനമായ യൂണിറ്റല്ല എങ്കിലും ഈ ശ്രേണിയിലേക്ക് എത്തുമ്പോള്‍ മികച്ചതായി തോന്നിയേക്കാം.

48.9 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്കാന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. ഈ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുമോ എന്നതും സംശയമാണ്.