സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

സിഗ്നസ് X-125 -ന്റെ ടീസർ വീഡിയോ യമഹ പുറത്തിറക്കി. പുതിയ 125 സിസി സ്‌കൂട്ടർ 2020 ജൂലൈ 21 -ന് തായ്‌വാനിൽ വിപണിയിലെത്തും.

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

മുമ്പ്‌ പുതിയ യമഹ സിഗ്നസ് X-125 -ന്റെ നിരവധി സ്പൈ ഷോട്ടുകൾ വരാനിരിക്കുന്ന സ്കൂട്ടറിന്റെ സവിശേഷതകളെക്കുറിച്ച് ഒരു ധാരണ നൽകിയിരുന്നു, അവയിൽ ചിലത് ടീസർ വീഡിയോയിലും നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

ഫ്രണ്ട് ഏപ്രണിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് പുതിയ യമഹ സിഗ്നസ് X-125 പ്രദർശിപ്പിക്കുന്നു. അവയ്‌ക്കൊപ്പം ഏപ്രണിൽ തന്നെ ഘടിപ്പിച്ച സൈഡ് ടേൺ സിഗ്നലുകളുമുണ്ട്.

MOST READ: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ചലഞ്ചർ ക്രൂയിസർ, ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

ഈ കോമ്പിനേഷൻ 125 സിസി സ്കൂട്ടറിന് ഒരു സ്പോർടി സ്റ്റൈലിംഗ് നൽകുന്നു. പിൻ‌വശത്ത് വളരെ മനോഹരവും അതുല്യവുമായ എൽ‌ഇഡി ടൈൽ‌ലൈറ്റ് ക്ലസ്റ്ററും സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലുകളും ലഭിക്കുന്നു.

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

പുതിയ സിഗ്നസ് X-125 -ൽ യമഹ ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചേർത്തിരിക്കും. വേഗത, ഇന്ധന നില, ക്ലോക്ക് മുതലായ വിവരങ്ങൾ കാണിക്കുന്ന ഒരു അടിസ്ഥാന മോണോക്രോം യൂണിറ്റാണിതെന്ന് തോന്നുന്നു.

MOST READ: വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

ഏതെങ്കിലും തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുടെ സാന്നിധ്യം ഇതിൽ ഉണ്ടാവുമോ എന്നത് വ്യക്തമല്ല. ABS -നൊപ്പം മുന്നിൽ ഡിസ്ക് ബ്രേക്കും സ്കൂട്ടറിൽ ഉൾക്കൊള്ളുന്നു.

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

വരാനിരിക്കുന്ന യമഹ സിഗ്നസ് X-125 -ന്റെ ടീസർ വീഡിയോ സ്കൂട്ടറിന്റെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഞങ്ങളുടെ മുമ്പത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പുതിയ സ്കൂട്ടറിന് 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാവും ലഭിക്കുന്നത്.

MOST READ: ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

ഇത് 8000 rpm -ൽ 9 കിലോവാട്ട് അല്ലെങ്കിൽ‌ 12 bhp കരുത്ത് ഉത്പാദിപ്പിക്കപുന്നു. വാഹനത്തിന്റെ torque ഔട്ട്‌പുട്ട് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

സിഗ്നസ് X-125 ടീസർ പുറത്തിറക്കി യമഹ

മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, പുതിയ യമഹ സിഗ്നസ് X-125 -ൽ ഒരു കാറിലെ ഡാഷ്ക്യാം പോലെയുള്ള ഡ്രൈവ് റെക്കോർഡർ കൊണ്ട് സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവ് റെക്കോർഡർ ഒരു ഓപ്ഷനായി യമഹ നൽകാനുള്ള സാധ്യതയുണ്ട്.

MOST READ: മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന യമഹ സിഗ്നസ് X-125 സ്കൂട്ടർ ജാപ്പനീസ് ഇരുചക്ര വാഹന ഭീമൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Released Teaser Video Of New Cygnus X-125 Before Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X