കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

ഇന്ത്യയിൽ എന്ന പോലെ തന്നെ ആഗോളതലത്തിലും മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിലേക്ക് അതിവേഗം ചേക്കേറിയവരാണ് അഡ്വഞ്ചർ ബൈക്കുകൾ. സമീപ കാലത്താണ് ഇവയുടെ വളർച്ച അതിവേഗമുണ്ടായതും. ശരിക്കും ടൂറിംഗിന് കൂടുതൽ മുൻഗണന കൊടുക്കുന്നവർ പോലും സ്പോർട്‌സ് ടൂറിംഗ് മോഡലുകളേക്കാൾ കൂടുതൽ ഇപ്പോൾ ഇഷ്‌ടപ്പെടുന്നത് അഡ്വഞ്ചർ ടൂററുകളെയാണ്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

ഇതേ ട്രെൻഡ് ഇപ്പോൾ സ്‌കൂട്ടർ വിപണിയിലേക്കും ചേക്കേറിയിരിക്കുകയാണ്. സ്കൂട്ടർ പ്രേമികൾക്കും അഡ്വഞ്ചർ പരിവേഷമണിഞ്ഞ മോഡലുകൾ തയാറാക്കാൻ നിർമാതാക്കളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA ഷോയിൽ മൂന്ന് ADV സ്കൂട്ടറുകളാണ് ഇപ്പോഴത്തെ താരങ്ങൾ.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

അതിൽ ആദ്യത്തേത് ഹോണ്ടയിൽ നിന്നുള്ള 350 സിസി മോഡലാണ്. രണ്ടാമത്തേത് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയിൽ നിന്നുള്ള എൻട്രി ലെവൽ മോഡലുകളാണ്. SR GT എന്ന് വിളിക്കപ്പെടുന്ന പതിപ്പുകളെ 'അർബൻ അഡ്വഞ്ചർ സ്കൂട്ടർ' എന്നാണ് കമ്പനി വിശേഷിപ്പിച്ചത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

ഡിസൈനിൽ നിന്നും തന്നെ തുടങ്ങാം. SR GT ഇരട്ടകൾ SXR ശ്രേണിയിൽ നിന്ന് കടമെടുത്ത ചില ഘടകങ്ങൾ ഉപയോഗിച്ച് മറ്റ് അപ്രീലിയ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ SR GT ഒരു അഡ്വഞ്ചർ പോലെയുള്ള ഒരു മാക്സി സ്കൂട്ടറാണെന്ന് പറയാം.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

മുൻവശത്ത് ആപ്രോണിൽ ഘടിപ്പിച്ച ത്രി-എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള സിഗ്‌നേച്ചർ എഡ്ജ് സ്റ്റൈലിംഗിലേക്ക് SR GT വിവർത്തനം ചെയ്യുന്നു. മറ്റ് സാധാരണ ADV ഘടകങ്ങളിൽ ആപ്രോണിന് മുകളിൽ ഒരു സ്മോക്ക്ഡ് വിൻഡ്‌സ്‌ക്രീനും ഫ്രണ്ട്-ഹെവി ഫെയർഡ് ബോഡിയുമാണ് അപ്രീലിയ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

എന്നാൽ മിക്ക മാക്‌സി സ്‌കൂട്ടറുകളേയും പോലെ, SR GT-യ്ക്ക് ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ് ഫീച്ചർ ചെയ്യുന്നില്ല. സിംഗിൾ പീസ് സാഡിൽ റൈഡറിന് മികച്ച ലംബർ സപ്പോർട്ടാണ് നൽകുന്നത്. ഇനി പിൻവശത്തേക്ക് നോക്കിയാൽ ഫ്ലാറ്റ് ടെയിൽ സെക്ഷനിൽ ഷാർപ്പ് എൽഇഡി ടെയിൽ ലൈറ്റിനൊപ്പം സിംഗിൾ-പീസ് ഗ്രാബ് റെയിലാണ് ഇടംപിടിച്ചിരിക്കുന്നത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

അപ്രീലിയ ബ്ലാക്ക്, സ്ട്രീറ്റ് ഗ്രേ, ഇൻഫിനിറ്റി ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ SR GT വിപണിയിൽ എത്തിക്കും. സ്‌പോർട്ടിയർ നിറങ്ങൾ ആഗ്രഹിക്കുന്നവർക്ക് സ്ട്രീറ്റ് ഗ്രേ, റെഡ് റേസ്‌വേ, സ്ട്രീറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ലൈവറികൾ വാഗ്ദാനം ചെയ്യുന്ന കൂടുതൽ പ്രീമിയം സ്‌പോർട് വേരിയന്റും തെരഞ്ഞെടുക്കാം.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

സ്‌പോർട്ടി ഡിസൈനിന് പൂരകമായി, ചുവന്ന അലോയ് വീലുകൾക്കൊപ്പം പ്രീമിയം റെഡ്-സ്റ്റിച്ചഡ് സീറ്റ് കവറും SR GT അഡ്വഞ്ചർ സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. ദുർഘടമായ റോഡുകളിലൂടെ സഞ്ചരിക്കാൻ സാഹസിക വിനോദ സഞ്ചാരികളിൽ സാധാരണയായി കാണപ്പെടുന്ന, അലോയ് വീലുകൾ ഡ്യുവൽ-പർപ്പസ് ടയറുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

വാസ്തവത്തിൽ വിശാലമായ ഹാൻഡിൽബാർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ലോങ് ട്രാവൽ സസ്പെൻഷൻ എന്നിവയെല്ലാം സമകാലിക അഡ്വഞ്ചർ ബൈക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. .

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

ഡബിൾ ക്രാഡിൽ ഷാസിയിൽ നിർമിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിന് ഫ്രെയിമിന് മുന്നിൽ 33 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ സജ്ജീകരണത്തിനായി നൽകിയിരിക്കുന്നത്

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

ഇവ രണ്ടും ഷോവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും യഥാക്രമം 260 mm, 220 mm റോട്ടറുകളുള്ള പെറ്റൽ ആകൃതിയിലുള്ള ഡിസ്‌കുകളാണ് അപ്രീലിയ നൽകിയിരിക്കുന്നത്. 14 ഇഞ്ച് ഫ്രണ്ട് വീലും 13 ഇഞ്ച് പിൻ വീലുകളുമാണ് SR GT അഡ്വഞ്ചർ ബൈക്കിന് നൽകിയിരിക്കുന്നത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

SR GT SR GT 125, SR GT 200 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ പുതിയ അപ്രീയ അഡ്വഞ്ചർ സ്‌കൂട്ടറുകൾ തെരഞ്ഞെടുക്കാം. ആദ്യത്തേതിന് 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 8,750 rpm-ൽ 14.75 bhp കരുത്തും 6,500 rpm-ൽ 12 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

SR GT 200 പുതിയ 174 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ യൂണിറ്റ് 8,500 rpm-ൽ 17.43 bhp പവറും 7,000 rpm-ൽ 16.5 Nm torque ഉം ആണ് നൽകുന്നത്.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

രണ്ട് സ്‌കൂട്ടറുകൾക്കും യഥാക്രമം 144 കിലോഗ്രാം, 148 കിലോഗ്രാം എന്നിങ്ങനെയാണ് നിയന്ത്രണ ഭാരം. പുതിയ രണ്ട് മോഡലുകളെയും അടുത്തെങ്ങും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയൊന്നും അപ്രീലിയയ്ക്ക് ഇല്ലെന്നാണ് സൂചന.

കിടിലോൽകിടിലം! പുതിയ അഡ്വഞ്ചർ സ്‌കൂട്ടറുകളുമായി അപ്രീലിയ

നിലവിൽ SXR മാക്‌സി സ്‌കൂട്ടറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇറ്റാലിയൻ ബ്രാൻഡ് അഡ്വഞ്ചർ മോഡലുകളെ വിപണി സാധ്യതയെ കുറിച്ച് പഠനം നടത്തിയതിന് ശേഷം ആവശ്യകത അനുസരിച്ച് പുതിയ SR GT SR GT 125, SR GT 200 പതിപ്പുകളെ ഇന്ത്യയിൽ പിന്നീട് പരിചയപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.അടുത്തിടെ SR സ്‌കൂട്ടര്‍ ശ്രേണിയുടെ നവീകരിച്ച പതിപ്പായ SR125, SR160 എന്നിവ പിയാജിയോ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia introduced new sr gt adv scooters in eicma 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X