അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

ടുവാറേഗ് 660 എന്നൊരു പുത്തൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി എത്തുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ആഗോള വിപണികളിൽ യമഹ ടെനെരേ 700, കെടിഎം 890 അഡ്വഞ്ചർ, ബിഎംഡബ്ല്യു F850GS എന്നിവയ്ക്കുള്ള ഉത്തരമാണ് മോഡൽ.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

എൺപതുകളുടെ അവസാനത്തിൽ വിറ്റഴിച്ച യഥാർഥ ടുവാറെഗിൽ നിന്നാണ് പുതിയ 660 പതിപ്പ് അതിന്റെ പേര് കടമെടുത്തിരിക്കുന്നത്. ഒറിജിനൽ ബൈക്കിൽ നിന്ന് കുറഞ്ഞ ബോഡി വർക്ക്, ഒരു വലിയ ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് സീറ്റ് എന്നിവ ഉപയോഗിച്ച് റാലി-റെയ്ഡ്-പ്രചോദിത സ്റ്റൈലിംഗും ഇത് കടമെടുക്കുന്നു.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

ടുവാറേഗ് 660 റെട്രോ-പ്രചോദിത കളർ ഓപ്ഷൻ വരെയാണ് അവതരിപ്പിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ ചെറിയൊരു രൂപ സാദൃശം വരെ അപ്രീലിയയുടെ അഡ്വഞ്ചർ ബൈക്കിന് തോന്നിയേക്കാം.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

എന്നിരുന്നാലും ടുവാറേഗ് 660 മോട്ടോർസൈക്കിളിന്റെ ഫാസിയയ്ക്ക് ഒറിജിനൽ ബൈക്കിനോടോ നിലവിലുള്ള ഏതെങ്കിലും മോഡലുകളുമായോ യാതൊരു സാമ്യവുമില്ല. പകരം അപ്രീലിയ ടുവാറേഗ് 660 സമൂലമായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പും ഉയരമുള്ള വിൻഡ് സ്ക്രീനുമാണ് പരിചയപ്പെടുത്തുന്നത്.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

കൂടാതെ 660-യിൽ ഭാരം കുറച്ചുകൊണ്ട് ഇറ്റാലിയൻ ബ്രാൻഡ് എൺപതുകളിലെ താരമായിരുന്ന ടുവാറേഗിന്റെ സാരാംശം നിലനിർത്താനും ശ്രദ്ധിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന് 187 കിലോഗ്രാം മാത്രം ഭാരമാണുള്ളത്. അതേസമയം 18 ലിറ്റർ ഫ്യുവൽ ടാങ്കാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

ഓഫ്-റോഡ് സ്വഭാവം പൂർത്തിയാക്കാൻ അപ്രീലിയ ടുവാറേഗ് 660 പതിപ്പിന് ക്രോസ്-സ്പോക്ക് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്. അതിൽ മുൻവശത്ത് 21 ഇഞ്ചും, പിന്നിൽ 18 ഇഞ്ച് ഡ്യുവൽ സ്പോർട്സ് ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നതും. രണ്ട് അറ്റത്തും 240 mm സസ്പെൻഷൻ ട്രാവലും കമ്പനി ഒരുക്കിയിട്ടിട്ടുണ്ട്.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

RS660, ടുവാനോ 660 എന്നീ സ്പോർട്‌സ് മോട്ടോർസൈക്കിളിൽ കാണുന്ന അതേ 660 സിസി, പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാകും ടുവാറേഗ് അഡ്വഞ്ചർ ബൈക്കിനും തുടിപ്പേകുക. ഇത് പരമാവധി 80 bhp കരുത്തും 70 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ട്യൂബുലാർ ട്രെല്ലിസ് ഫ്രെയിമിലായിരിക്കും മോഡൽ നിർമിക്കുക.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

ഇലക്ട്രോണിക് സവിശേഷതകളിൽ അപ്രീലിയ ടുവാറെഗ് 660 സ്വിച്ച് ചെയ്യാവുന്ന എബിഎസ്, നാല് റൈഡിംഗ് മോഡുകൾ, എപിആർസിയുടെ മുഴുവൻ സ്യൂട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കാൻ സാധ്യതയുള്ള ടിഎഫ്ടി സ്ക്രീൻ എന്നിവ ഘടിപ്പിക്കും.

അഡ്വഞ്ചർ ഹരമേകാൻ അപ്രീലിയയുടെ പുതിയ ടുവാറേഗ് 660; അറിയാം കൂടുതൽ

ഈ വർഷം അവസാനത്തോടെ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. തുടർന്ന് ഇന്ത്യയിലും ടുവാറേഗ് പ്രീമിയം അഡ്വഞ്ചർ സാന്നിധ്യമറിയിക്കും.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Introduced The All-New Tuareg 660 Adventure-Tourer Motorcycle. Read in Malayalam
Story first published: Monday, August 2, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X